• Home
  • latest news
  • കാശ്‌മീരില്‍ ആത്മഹത്യകള്‍ വര്‍ധിക്കുന്നു…കാരണങ്ങള്‍ അസ്വാസ്ഥ്യ ജനകം

കാശ്‌മീരില്‍ ആത്മഹത്യകള്‍ വര്‍ധിക്കുന്നു…കാരണങ്ങള്‍ അസ്വാസ്ഥ്യ ജനകം

കാശ്‌മീരിലെ കുല്‍ഗാം ജില്ലയില്‍ ഇന്നലെ ഒരു 24-കാരന്‍ വെള്ളച്ചാട്ടത്തില്‍ ചാടി ആത്മഹത്യ ചെയ്‌ത സംഭവം ഈ മനോഹര താഴ്‌ വരയിലെ ജനങ്ങള്‍ക്കിടയില്‍ വളര്‍ന്നു വരുന്ന ആത്മഹത്യാ പ്രവണതയുടെ ഭയപ്പെടുത്തുന്ന കണക്കുകളിലേക്കാണ്‌ നയിക്കുന്നത്‌ ഒരു വര്‍ഷത്തിനിടയില്‍ 500 ആത്മഹത്യകള്‍ നടന്നതായി ഔദ്യോഗിക കണക്കുകള്‍ പുറത്തു വരുമ്പോള്‍ കൊവിഡ്‌ കാലത്ത്‌ കാശ്‌മീരില്‍ എന്താണ്‌ സംഭവിക്കുന്നത്‌ എന്നതിലേക്കാണ്‌ വെളിച്ചം വീശുന്നത്‌. കാശ്‌മീരിലെ ജനങ്ങള്‍ക്കിടയില്‍ അടുത്തകാലത്തായി ഡിപ്രഷന്‍, ഉല്‍കണ്‌ഠ, നിരാശാബോധം, വൈവാഹിക അസ്വാസ്ഥ്യങ്ങള്‍, ഭഗ്ന പ്രണയങ്ങള്‍, ദാരിദ്ര്യം എന്നിവ വര്‍ധിച്ചു വരുന്നതായി വിദഗ്‌ധരുടെ പഠനം തെളിയിച്ചിട്ടുണ്ട്‌. കഴിഞ്ഞ ആറ്‌ മാസത്തിനുള്ളില്‍ താഴ്‌ വരയില്‍ മാത്രം 100-ലേറെ യുവാക്കള്‍ ആത്മഹത്യയില്‍ അഭയം തേടിയിട്ടുണ്ടെന്ന്‌ നിരീക്ഷകര്‍ പറയുന്ന

Leave a Reply

Your email address will not be published. Required fields are marked *

കാശ്‌മീരില്‍ ആത്മഹത്യകള്‍ വര്‍ധിക്കുന്നു...കാരണങ്ങള്‍ അസ്വാസ്ഥ്യ ജനകം - The Political Editor