• Home
  • kerala
  • കെ.സുധാകരനെതിരെ വിജിലൻസ് അന്വേഷണം

കെ.സുധാകരനെതിരെ വിജിലൻസ് അന്വേഷണം

കെ.പി .സി .സി പ്രസിഡൻ്റ് കെ.സുധാകരനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണത്തിന് വഴി ഒരുങ്ങുന്നു. കെ.കരുണാകരൻ ട്രസ്റ്റിൻ്റെ പേരിൽ പണപ്പിരിവ് നടത്തിയതുമായും കണ്ണൂർ ഡി.സി.സി ഓഫീസ് നിർമാണത്തിലെ സാമ്പത്തിക തിരിമറിയുമായും ബന്ധപ്പെട്ടു മുൻ ഡ്രൈവർ പ്രശാന്ത് ബാബുനൽകിയ പരാതിയിലാണ് പരിശോധന. അന്വേഷണ ഉത്തരവ് വിജിലൻസ് ഡയറക്ടർ എസ്.പിക്ക് കൈമാറി.

കെ.സുധാകരനെതിരെ മുഖ്യമന്ത്രി വിജിലൻസ്കേസെടുത്തത് വ്യക്തിവിരോധം തീർക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രസ്താവിച്ചു. എം.പിക്കെതിരെ കേസെടുക്കണമെങ്കിൽ ലോക്സഭാ സ്പീക്കറുടെ അനുമതി വേണമെന്നും സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

കെ.സുധാകരനെതിരെ വിജിലൻസ് അന്വേഷണം - The Political Editor