• Home
  • latest news
  • ഉത്തരാഖണ്ഡില്‍ അഞ്ച്‌ വര്‍ഷത്തിനിടെ മൂന്നാമത്തെ മുഖ്യമന്ത്രി ഇന്ന്‌ സ്ഥാനമേല്‍ക്കും

ഉത്തരാഖണ്ഡില്‍ അഞ്ച്‌ വര്‍ഷത്തിനിടെ മൂന്നാമത്തെ മുഖ്യമന്ത്രി ഇന്ന്‌ സ്ഥാനമേല്‍ക്കും

ബി.ജെ.പി. മുഖ്യമന്ത്രിമാരെ മാറിമാറി പരീക്ഷിക്കുന്ന ഉത്തര്‍ഖണ്ഡില്‍ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി എന്ന ഖ്യാതി പുഷ്‌കര്‍ സിങ്‌ ധാമിക്ക്‌. 45 വയസ്സു മാത്രമേയുള്ളൂ ഇദ്ദേഹത്തിന്‌. നിയമസഭാംഗമാകാതെ മുഖ്യമന്ത്രിയായി ഒടുവില്‍ നിയമസഭ കാണാതെ തന്നെ രാജിവെച്ചു പോയ തീരഥ്‌ സിങ്‌ റാവത്തിനു പകരമാണ്‌ പുഷ്‌കര്‍ സിങ്‌ ധാമിക്ക്‌ അവസരം കിട്ടുന്നത്‌. പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങിന്റെ അടുത്ത ആളായാണ്‌ പുഷ്‌കര്‍ സിങ്‌ അറിയപ്പെടുന്നത്‌. ഉത്തരാഖണ്ഡിലെ 11-ാമത്തെ മുഖ്യമന്ത്രിയാണ്‌ പുഷ്‌കര്‍ സിങ്‌. ്‌അഭിഭാഷകനായ പുഷ്‌കര്‍ ആര്‍.എസ്‌.എസിലൂടെയാണ്‌ ബി.ജെ.പി.യിലെത്തിയത്‌. എബവിപിയില്‍ പത്ത്‌ വര്‍ഷക്കാലം. യുവമോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനായും രണ്ട്‌ തവണ എം.എല്‍.എ.ആയും പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസിലെ ഹരീഷ്‌ റാവത്ത്‌ മുഖ്യമന്ത്രിയായപ്പോള്‍ ബെസ്‌റ്റ്‌ എം.എല്‍.എ. പുരസ്‌കാരം നേടിയത്‌ പുഷ്‌കര്‍ സിങ്‌ ആയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *

ഉത്തരാഖണ്ഡില്‍ അഞ്ച്‌ വര്‍ഷത്തിനിടെ മൂന്നാമത്തെ മുഖ്യമന്ത്രി ഇന്ന്‌ സ്ഥാനമേല്‍ക്കും - The Political Editor