• Home
  • kerala
  • ഉത്ര വധക്കേസില്‍ അന്തിമവാദം തുടങ്ങി, പാമ്പിനെക്കൊണ്ട്‌ ഭാര്യയെ കൊത്തിച്ച്‌ കൊന്നത്‌ അത്യപൂര്‍വ്വ കേസെന്ന്‌ വാദം

ഉത്ര വധക്കേസില്‍ അന്തിമവാദം തുടങ്ങി, പാമ്പിനെക്കൊണ്ട്‌ ഭാര്യയെ കൊത്തിച്ച്‌ കൊന്നത്‌ അത്യപൂര്‍വ്വ കേസെന്ന്‌ വാദം

അഞ്ചലില്‍ ഉത്ര എന്ന യുവതിയെ ഭര്‍ത്താവ്‌ സൂരജ്‌ പാമ്പിനെ കൊണ്ട്‌ കൊത്തിച്ച്‌ കൊന്ന കേസില്‍ അന്തിമവാദം ആരംഭിച്ചു. ഉത്രയുടെത്‌ കൊലപാതകം തന്നെയെന്ന്‌ സ്ഥാപിക്കുന്ന വിദഗ്‌ധസമിതി റിപ്പോര്‍ട്ട്‌ പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. സ്വ്‌ത്ത്‌ തട്ടിയെടുക്കാനാണ്‌ സൂരജ്‌ ഉത്രയെ കൊലപ്പെടുത്തിയത്‌ എന്ന്‌ കോടതിയില്‍ പ്രോസിക്യൂഷന്‍ വാദിച്ചു.

2020 മേയിൽ ആണ് അഞ്ചൽ സ്വദേശി ഉത്ര പാമ്പ് കടിയേറ്റ് മരിച്ചത്. യുവതിയുടെ മരണശേഷം സൂരജിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധുക്കൾ നൽകിയ പരാതിയെത്തുടർന്നുള്ള അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്. സൂരജ് പാമ്പുപിടിത്തക്കാരനിൽ നിന്ന് വാങ്ങിയ മൂർഖൻ പാമ്പിനെക്കൊണ്ട് ഉത്രയെ കടിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

ഉത്ര വധക്കേസില്‍ അന്തിമവാദം തുടങ്ങി, പാമ്പിനെക്കൊണ്ട്‌ ഭാര്യയെ കൊത്തിച്ച്‌ കൊന്നത്‌ അത്യപൂര്‍വ്വ കേസെന്ന്‌ വാദം - The Political Editor