• Home
  • latest news
  • കൊവി ഷീല്‍ഡ്‌ സ്വീകരിച്ച വ്യക്തികള്‍ക്ക്‌ യൂറോപ്യന്‍ യൂണിയന്‍ യാത്രാനുമതി നല്‍കി

കൊവി ഷീല്‍ഡ്‌ സ്വീകരിച്ച വ്യക്തികള്‍ക്ക്‌ യൂറോപ്യന്‍ യൂണിയന്‍ യാത്രാനുമതി നല്‍കി

ആസ്‌ട്ര സെനക വാക്‌സിന്‌ അംഗീകാരം നല്‍കിയിട്ടും അതിന്റെ ഇന്ത്യന്‍ പതിപ്പായ കൊവി ഷീല്‍ഡ്‌ സ്വീകരിച്ച വ്യക്തികള്‍ക്ക്‌ യാത്രാനുമതി നല്‍കാത്ത യൂറോപ്യന്‍ യൂണിയന്റെ നിലപാട്‌ ഇന്ത്യയുടെ കര്‍ക്കശ നിലപാടിനു മുന്നില്‍ മാറി. നിലപാട്‌ മാറ്റിയില്ലെങ്കില്‍ അതേ തരം നിലപാട്‌ ഇന്ത്യയിലും സ്വീകരിക്കുമെന്ന കടുത്ത സ്വരത്തിനു മുന്നില്‍ എട്ട്‌ രാജ്യങ്ങള്‍ കൊവി ഷീല്‍ഡിനെയും അംഗീകരിച്ചു. എട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍ അംഗീകാരം നല്‍കി. ഇന്ത്യന്‍ നിര്‍മിത വാക്‌സിനുകള്‍ സ്വീകരിച്ചവര്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് ആദ്യം പ്രവേശനാനുമതി നല്‍കിയിരുന്നില്ല. ഇന്ത്യയിലെ വാക്സിനുകള്‍ അംഗീകരിക്കാത്ത യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരുടെ വാക്‌സിന്‍ സര്‍ട്ടിപിക്കറ്റ് അംഗീകരിക്കുന്ന കാര്യത്തിലും ഇതേ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയതോടെയാണ് ഈ തീരുമാനം.

തുടര്‍ന്ന് ഗ്രീന്‍ പാസ്‌പോര്‍ട്ടിനായി ഇപ്പോള്‍ കൊവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് അംഗീകാരം നല്‍കുമെന്നാണ് യൂറോപ്യന്‍ രാജ്യങ്ങള്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. എട്ട് രാജ്യങ്ങളാണ് ഇതിന് അംഗീകാരം നല്‍കിയിരിക്കുന്നത്. ആസ്ട്രിയ, ജര്‍മ്മനി, സ്ലൊവേനിയ, ഗ്രീസ്, ഐസ്‌ലാന്‍ഡ്, അയര്‍ലാന്‍ഡ്, സ്‌പെയിന്‍ എന്നീരാജ്യങ്ങളാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കൊവിഷീല്‍ഡിന് അംഗീകാരം നല്‍കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

കൊവി ഷീല്‍ഡ്‌ സ്വീകരിച്ച വ്യക്തികള്‍ക്ക്‌ യൂറോപ്യന്‍ യൂണിയന്‍ യാത്രാനുമതി നല്‍കി - The Political Editor