Categories
latest news

കമലഹാരിസ് മോദിയെ വിളിച്ചു, ഇന്ത്യയ്ക്ക് അമേരിക്കയുടെ 25 മില്യന്‍ ഡോസ് വാക്‌സിന്‍

ഇന്ത്യയുടെ മരുമകള്‍ എന്ന് അമേരിക്കന്‍ ഇന്ത്യക്കാര്‍ അഭിമാനത്തോടെ വിളിക്കുന്ന ഇന്ത്യന്‍ വംശജയായ അമേരിക്കന്‍ വൈസ് പ്രസിഡണ്ട് കമല ഹാരിസ് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച് വാഗ്ദാനം ചെയ്തത് 25 മില്യണ്‍ ഡോസ് കൊവിഡ് വാക്‌സിന്‍. അമേരിക്കയുടെ ഗ്ലോബല്‍ വാക്‌സിന്‍ ഷെയറിങ്ങ് പരിപാടി പ്രകാരമാണ് ഈ സമ്മാനം. ഇന്ത്യയ്ക്കു മാത്രമല്ല, മെക്‌സിക്കോ, ഗ്വാട്ടിമാല, കരീബിയന്‍ രാജ്യങ്ങള്‍ എന്നിവയ്ക്കും അമേരിക്ക വാക്‌സിന്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ജൂണ്‍ അവസാനത്തോടെ 80 മില്യണ്‍ വാക്‌സിന്‍ ലോകത്തിന് നല്‍കാനാണ് അമേരിക്കയുടെ പദ്ധതി.
നരേന്ദ്രമോദി പിന്നീട് കമല ഹാരിസിന് നന്ദി അറിയിച്ചു കൊണ്ട് അയച്ച ട്വിറ്റര്‍ സന്ദേശത്തില്‍ അമേരിക്കയുടെ നടപടിയില്‍ അതീവ നന്ദി രേഖപ്പെടുത്തുകയും കമല ഹാരിസിനും അമേരിക്കയില്‍ ജീവിക്കുന്ന ഇന്ത്യക്കാരെയും അഭിനന്ദിക്കുകയും ചെയ്തു. ഇന്ത്യ-യു.എസ്. വാക്‌സിന്‍ സഹകരണം ശക്തമാക്കാനും കൊവിഡനന്തര ആഗോള ആരോഗ്യ, സാമ്പത്തിക പുനരുദ്ധാരണം ശക്തമാക്കാനും അമേരിക്കയുടെ നടപടി സഹായിക്കുമെന്ന് പ്രത്യാശിക്കുകയും ചെയ്തു.
ലോകത്തിന്റെ വാക്‌സിന്‍ ഗുരുവായി മാറി പ്രതിഛായ തിളക്കമുള്ളതാക്കാന്‍ ഇടക്കാലത്ത് നരേന്ദ്രമോദി നടത്തിയ ശ്രമം ദയനീയമായി പരാജയപ്പെടുകയും ഇന്ത്യ വാക്‌സിന്‍ ക്ഷാമത്താല്‍ നട്ടം തിരിയുകയും ചെയ്ത സാഹചര്യത്തില്‍ അമേരിക്കയുടെ നടപടി സമയോചിതവും തന്ത്രപരവുമാണ്.

Spread the love
English Summary: us offer 25 million doze vaccine to india

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick