Categories
latest news

ഡൽഹി ജി ബി പന്ത് ആശുപത്രിയിൽ നഴ്‌സുമാർ മലയാളം സംസാരിക്കുന്നത് വിലക്കി

രാജ്യ തലസ്ഥാനത്തെ ജി ബി പന്ത് ആശുപത്രിയിൽ നഴ്‌സുമാർ ജോലി സമയത്തു മലയാളം സംസാരിക്കുന്നത് വിലക്കികൊണ്ടുള്ള ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു.. ഇന്നലെ ആശുപത്രിയിലെ നഴ്‌സിംഗ് സൂപ്രണ്ടാണ് മലയാളം സംസാരിക്കുന്നതിൽ നിന്ന് ജീവനക്കാരെ വിലക്കിക്കൊണ്ട് ഉത്തരവിറക്കിയത്. തൊഴിൽ സമയത്ത് ജീവനക്കാർ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ എന്നും മലയാളത്തിൽ സംസാരിച്ചാൽ ശിക്ഷനടപടി നേരിടേണ്ടിവരുമെന്നും സർക്കുലറിൽ പറയുന്നു. വിഷയത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ച് ഇന്നുമുതൽ പ്രക്ഷോഭം ശക്തമാക്കാൻ നഴ്‌സുമാരുടെ യോഗം തീരുമാനിച്ചിട്ടുണ്ട്.
ആശുപത്രിയിലെ ഭൂരിഭാഗം രോഗികൾക്കും സഹപ്രവർത്തകർക്കും മലയാളം സംസാരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന സൂപ്രണ്ടിന്‍റെ വാദം നഴ്‌സുമാർ തള്ളി. തീരുമാനം ഉടൻ പിൻവലിക്കണമെന്ന്കേരളത്തിൽ നിന്നുള്ള എം പിമാർ ആരോഗ്യമന്ത്രി ഹർഷവർദ്ധനോട് ആവശ്യപ്പെട്ടു. ആശുപത്രിയിൽ പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, മിസോറാം തുടങ്ങി വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരുണ്ട്. ഇവിടെ നിന്നുള്ളവർ ആശയവിനിമയം നടത്തുന്നത് അവരുടെ പ്രാദേശിക ഭാഷയിലാണെന്ന് ആശുപത്രിയിലെ മലയാളി നഴ്‌സുമാർ പറയുന്നു.

Spread the love
English Summary: talking in malayalam denied in delhi g b panth hospital

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick