Categories
kerala

ആരാധനാലയങ്ങള്‍ തുറക്കും, മറ്റ് ഇളവുകള്‍ ഇല്ല

ടി.പി.ആര്‍. 16-ല്‍ താഴെയുള്ള ഇടങ്ങളിലെ ആരാധനാലയങ്ങളില്‍ 15 പേര്‍ പരമാവധി പങ്കെടുക്കുന്ന രീതിയില്‍ ആരാധന നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മറ്റ് ഇളവുകള്‍ ഇല്ലെന്നും അവലോകനയോഗത്തില്‍ തീരുമാനമായി. ഒരാഴ്ച കൂടി കഴിഞ്ഞ് അടുത്ത അവലോകന യോഗത്തില്‍ ഇളവുകള്‍ നല്‍കാന്‍ ഇടയുണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

ഇന്ന് 12,617 പേർക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 12,617 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,17,720 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.57 ആണ്. മലപ്പുറം 1603, കൊല്ലം 1525, എറണാകുളം 1491, തിരുവനന്തപുരം 1345, തൃശൂർ 1298, പാലക്കാട് 1204, കോഴിക്കോട് 817, ആലപ്പുഴ 740, കോട്ടയം 609, കണ്ണൂർ 580, പത്തനംതിട്ട 441, കാസർകോട് 430, ഇടുക്കി 268, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 141 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 12,295 ആയി.

thepoliticaleditor

Spread the love
English Summary: RELIGIOUS CENTRES WILL OPEN IN LOW TPR AREAS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick