Categories
latest news

ചെന്നൈ വണ്ടലൂര്‍ മൃഗശാലയിലെ സിംഹം ചത്തത് കൊവിഡ് ബാധിച്ചെന്ന് സംശയം, സഫാരിപാര്‍ക്കിലെ 9 സിംഹങ്ങളില്‍ കൊവിഡ് വൈറസ് സ്ഥിരീകരിച്ചു

വണ്ടലൂര്‍ കാഴ്ചബംഗ്ലാവിലെ പെണ്‍സിംഹം ചത്തത് കൊവിഡ്-19 വൈറസായ സാര്‍സ് കൊവ്-2 ബാധിച്ചെന്ന് അനുമാനം. ജൂണ്‍ മൂന്നിനാണ് ഒന്‍പത് വയസ്സുള്ള നീല എന്നു പേരുള്ള സിംഹിണി ജീവന്‍ വെടിഞ്ഞത്. രോഗലക്ഷണമൊന്നും കാണിച്ചിരുന്നില്ല. അവസാന ദിവസമാണ് മൂക്കില്‍ നിന്നും സ്രവം ഒലിപ്പിച്ചു തുടങ്ങിയത്. ഉടനെ ചികില്‍സിച്ചെങ്കിലും ഫലമുണ്ടായില്ല.
സഫാരി പാര്‍ക്കിലെ സിംഹങ്ങള്‍ കൊവിഡ് പോസിറ്റീവ് ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ട്.
പതിനൊന്ന് സിംഹങ്ങളുടെയും രക്തസാമ്പിളും മൂക്കിലെ സ്രവവും മലദ്വാരത്തിലെ സ്രവവും മലവിസര്‍ജ്യവും ഭോപാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ ഡിസീസിലേക്ക് അയച്ചിരുന്നു. ഇവയില്‍ ഒന്‍പത് എണ്ണത്തിന് സാര്‍സ് കൊവ്-2 വിഭാഗത്തിലുള്ള വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സിംഹങ്ങളുടെ സാമ്പിളുകള്‍ വീണ്ടും ഇന്ന് ബറേലിയിലെ വെറ്ററിനറി ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കും ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ മൊളിക്യുലാര്‍ ബയോളജിയിലേക്കും അയച്ചിരിക്കയാണ്.
മൃഗങ്ങളില്‍ കൊവിഡ് ബാധ ഉണ്ടാവില്ല എന്നാണ് ഇതുവരെയുള്ള വിലയിരുത്തല്‍ എങ്കിലും കഴിഞ്ഞ മാസം ഹൈദരാബാദിലെ നെഹ്‌റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് സിംഹങ്ങളില്‍ സാര്‍സ് കൊവ്-2 വൈറസ് സ്ഥിരീകരിച്ചിരുന്നു. ഒരു സിംഹം ചത്തുപോകുകയും ചെയ്തിരുന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick