Categories
latest news

മമത ബാനര്‍ജിയും സോഷ്യലിസവും തമിഴ്‌നാട്ടില്‍ ഒന്നായി

രാഷ്ട്രീയ ശത്രുക്കളാണ് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും സോഷ്യലിസം പറയുന്ന കമ്മ്യൂണിസ്റ്റ് പാര്‍ടിയും. എന്നാല്‍ തമിഴ്‌നാട്ടില്‍ മമതയും സോഷ്യലിസവും ഇന്ന് ഒന്നിച്ചുനീങ്ങാന്‍ ഉടമ്പടിയായി. രസകരമായ പേരുകളാല്‍ ഇതിനകം മാധ്യമങ്ങളിലൂടെ പ്രസിദ്ധരായി മാറിയ മമത ബാനര്‍ജി എന്ന യുവതിയും സോഷ്യലിസം എന്ന യുവാവുമാണ് സേലത്ത് വിവാഹിതരായത്. മമത ബാനര്‍ജിയുടെ പിതാവ് കോണ്‍ഗ്രസ് പ്രവര്‍ത്തകനും സോഷ്യലിസത്തിന്റെ പിതാവ് സി.പി.ഐ.യുടെ സേലം ജില്ലാ സെക്രട്ടറിയുമാണ്. സോഷ്യലിസത്തിന്റെ സഹോദരന്‍മാരുടെ പേരും രസകരമാണ്–ഒരാളുടെ പേര് കമ്മ്യൂണിസം, മറ്റെയാളുടെ പേര് ലെനിനിസം.
29 വയസ്സുകാരിയായ മമത ബാനര്‍ജി സാക്ഷാല്‍ മമതാ ബാനര്‍ജിയുടെ ആരാധികയാണ്. ശക്തയായ വനിത എന്നാണ് സേലത്തെ മമത സാക്ഷാല്‍ മമതയെ വിലയിരുത്തുന്നത്. മമത ചിലങ്കകളുടെയും പാദസരത്തിന്റെയും ബിസിനസ്സുകാരിയാണ്, ബി.കോം ബിരുദധാരിയുമാണ്. നവവരനായ സോഷ്യലിസമാവട്ടെ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദധാരിയാണ്.
വളരെ ലളിതമായി നടന്ന വിവാഹച്ചടങ്ങില്‍ സി.പി.ഐ. തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി ആര്‍.മുത്തരശന്‍, തിരുപ്പൂര്‍ എം.പി. കെ.സുബ്ബരായന്‍് എന്നിവര്‍ സംബന്ധിച്ചു.

Spread the love
English Summary: MAMATA BANERJEE AND SOCIALISM GOT MARRIED TODAY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick