Categories
latest news

പ്രണയിച്ച ദളിത് യുവാവിനെയും മുസ്ലീം യുവതിയെയും കെട്ടിയിട്ട് തലയ്ക്കടിച്ച് കൊന്നു

കർണാടകയിൽ ദുരഭിമാന-മത വിദ്വേഷ കൊലപാതകം നാടിനെ ഞെട്ടിച്ചു. പ്രണയിച്ച ദളിത് യുവാവിനെയും മുസ്ലീം യുവതിയെയും കെട്ടിയിട്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
കര്‍ണാടകയില്‍ വിജയ്‌പുര ജില്ലയിലെ സാലദ ഹള്ളിയില്‍ ഇന്നലെ രാത്രിയാണ് സംഭവം .സാലദ ഹള്ളി സ്വദേശി ബസവരാജ് മടിവാളപ്പ (22), ദാവല്‍ബി (19) എന്നിവരാണ് കൊല്ലപ്പെട്ടത്. കുറ്റിക്കാടിന് സമീപം യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ദുരഭിമാനക്കൊലയാണെന്ന് കണ്ടെത്തിയത്.
ഇരുവരെയും കയറുകൊണ്ട് കെട്ടിയിട്ട് തലയില്‍ കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ബസവരാജ് ഓട്ടോറിക്ഷ ഡ്രൈവറാണ്. യുവതിയുടെ വീട്ടുകാരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. യുവതിയുടെ ബന്ധുക്കള്‍ ഒളിവിലാണ്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Spread the love
English Summary: LOVERS BRUTALLY MURDERED IN KARNATAKA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick