Categories
kerala

ലോക് ഡൗണ്‍ വികേന്ദ്രീകരിക്കുന്നു, നാല് തരമാക്കി തിരിച്ച് ഇളവുകള്‍

സംസ്ഥാനത്ത് മൊത്തമായി ഒരേ തരത്തില്‍ ലോക് ഡൗണ്‍ വേണ്ടെന്നും എന്നാല്‍ ലോക് ഡൗണ്‍ പൂര്‍ണമായും പിന്‍വലിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ തീരുമാനിച്ചു. മറ്റന്നാൾ മുതൽ ആണ് പുതിയ സംവിധാനം നിലവിൽ വരിക. നിലവിലുള്ള ലോക്ക് ഡൌൺ നാളെ വരെ ആണ്.

ടെസ്റ്റ് പോസിറ്റിവിറ്റി എട്ട് ശതമാനത്തില്‍ താഴെയുള്ള തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ പരിധിയില്‍ എല്ലാ കടകളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കും. ടി.പി.ആര്‍. എട്ട് മുതല്‍ 20 വരെ, 20-30 വരെയുള്ള സ്ഥലങ്ങള്‍, 30-നുമുകളിലുള്ള സ്ഥലങ്ങള്‍ എന്നിങ്ങനെയാണ് തരംതിരിച്ചത്. 30നു മുകളില്‍ ടി.പി.ആര്‍. ഉള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക് ഡൗണ്‍ നടപ്പാക്കും. 20-30 ഉള്ള സ്ഥലങ്ങളില്‍ സമ്പൂര്‍ണ ലോക് ഡൗണ്‍ തുടരും. എന്നാല്‍ അവശ്യസാധന വില്‍പനക്കടകള്‍ തുറക്കാം. മറ്റു കടകള്‍ വെള്ളിയാഴ്ച മാത്രം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി.)

thepoliticaleditor

മറ്റ് പൊതു നിയന്ത്രണങ്ങള്‍..

ശനി, ഞായര്‍ ലോക് ഡൗണ്‍ തുടരും.

അവശ്യവസ്തുക്കളുടെ കടകള്‍ എല്ലാ ദിവസവും രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും.

വിവാഹങ്ങള്‍ക്കും, മരണാനന്തര ചടങ്ങുകള്‍ക്കും നിലവിലുള്ളത് പോലെ 20 പേരെ മാത്രമേ അനുവദിക്കൂ. മറ്റു ആള്‍ക്കൂട്ടങ്ങളോ, പൊതു പരിപാടികളോ അനുവദിക്കില്ല.

അക്ഷയ കേന്ദ്രങ്ങള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ തുറക്കാം
മറ്റന്നാള്‍ മുതല്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ 25 ശതമാനം പേര്‍ ഹാജരാകണം. സെക്രെട്ടറിയേറ്റ് ജീവനക്കാർ 50 ശതമാനം ഹാജരാകണം.
ഹോട്ടലില്‍ ഇരുന്നു കഴിക്കാന്‍ അനുമതിയില്ല.

ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് 8 ശതമാനം വരെയുള്ള മേഖലകളില്‍ സ്വകാര്യസ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തിങ്കള്‍, ബുധന്‍, വെള്ളി അനുവദിക്കും..
ആരാധനാലയങ്ങള്‍ തല്‍ക്കാലം തുറക്കാന്‍ അനുവദിക്കില്ല.
്അന്തര്‍ ജില്ലാ യാത്രകള്‍ സ്വതന്ത്രമായി അനുവദിക്കില്ല.

ടി.പി.ആര്‍. എട്ട് ശതമാനത്തില്‍ താഴെയുള്ള ഇടങ്ങളില്‍ പൊതുഗതാഗതം സ്വതന്ത്രമായി അനുവദിക്കും.

ബാറുകളും മദ്യവില്‍പനശാലകളും തുറക്കാം. പക്ഷേ ബാറുകളില്‍ പാഴ്‌സല്‍ മാത്രം അനുവദിക്കും. വില്‍പനശാലകളില്‍ നിന്നും മദ്യം വാങ്ങാന്‍ ഓണ്‍ലൈന്‍ ബുക്കിങ് വേണം.

ഷോപ്പിങ് മാളുകള്‍ തുറക്കാന്‍ അനുവദിക്കില്ല.
ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാന്‍ പാടില്ല
ലോട്ടറി വില്‍പന അനുവദിക്കും.
പ്രിന്റിങ് പ്രസുകള്‍ തുറക്കാം.
പൊതുപരീക്ഷകള്‍ നടത്താന്‍ അനുവദിക്കും. എല്ലാ അഖിലേന്ത്യാ സംസ്ഥാനതല പൊതുപരീക്ഷകളും അനുവദിക്കും. (സ്പോര്‍ട്സ് സെലക്ഷന്‍ ട്രയല്‍സ് ഉള്‍പ്പെടെ).

വ്യാവസായിക, കാര്‍ഷിക മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ എല്ലാ തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലും അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികള്‍ക്ക് ഗതാഗതം അനുവദിക്കും.

ടി.പി.ആര്‍ നിരക്ക് 8ല്‍ താഴെയുളള സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് സാധാരണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. ഇവിടെ എല്ലാ കടകളും രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തനം അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി.) 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനവും അനുവദിക്കും.

ടി.പി.ആര്‍. 20-30 പരിധിയിലുള്ള സ്ഥലങ്ങളില്‍ അവശ്യസാധന വില്‍പനക്കടകള്‍ തുറക്കാം. മറ്റു കടകള്‍ വെള്ളിയാഴ്ച മാത്രം രാവിലെ 7 മുതല്‍ വൈകുന്നേരം 7 വരെ അനുവദിക്കും. (50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി.)

Spread the love
English Summary: LOCK DOWN DECENTRALISES IN KERALA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick