Categories
kerala

കെ.വി.തോമസിന് സ്ഥാനം പോയി, മൂന്ന് വര്‍ക്കിങ് പ്രസിഡണ്ടുമാരില്‍ കൊടുക്കുന്നിലും പി.ടി.തോമസും

കെ.പി.സി.സി. അധ്യക്ഷനെ പ്രഖ്യാപിച്ചതിനൊപ്പം മൂന്ന് വര്‍ക്കിങ് പ്രസിഡണ്ടുമാരെയും കോണ്‍ഗ്രസ് ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. നിലവിലുള്ള വര്‍ക്കിങ് പ്രസിഡണ്ടുമാരില്‍ ഒരാളായ കെ.വി. തോമസിനെ നിലനിര്‍ത്തിയില്ല. പകരം ഏറണാകുളത്തു നിന്നു തന്നെയുള്ള പി.ടി.തോമസ്, കോഴിക്കോടു നിന്നുള്ള ടി.സിദ്ദിഖ് എന്നിവരെയും ഒപ്പം തിരുവിതാംകൂറില്‍ നിന്നും കൊടിക്കുന്നില്‍ സുരേഷിനെയും വര്‍ക്കിങ് പ്രസിഡണ്ടുമാരാക്കിയിരിക്കയാണ്. ഹിന്ദു, മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പ്രാതിനിധ്യവും കേരളത്തിന്റെ മൂന്നു ഭാഗത്തു നിന്നുള്ള പ്രാതിനിധ്യവും ഉറപ്പാക്കുന്ന രീതിയിലാണ് വര്‍ക്കിങ് പ്രസിഡണ്ടുമാരുടെ സെലക്ഷന്‍.
നിലവില്‍ വര്‍ക്കിങ് പ്രസിഡണ്ടായിരുന്ന ആളായിരുന്നു കെ.സുധാകരന്‍. അതേസമയം പ്രസിഡണ്ട് സ്ഥാനത്തേക്ക് എ,ഐ. വിഭാഗങ്ങള്‍ സുധാകരനെതിരെ പരിഗണിക്കാന്‍ നിര്‍ദ്ദേശിച്ചയാളാണ് കൊടിക്കുന്നില്‍ സുരേഷ്. യു.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനത്തേക്ക് കേട്ടിരുന്ന പേരാണ് പി.ടി.തോമസിന്റെത്. കല്‍പറ്റയില്‍ അട്ടിമറി വിജയം നേടിയ വ്യക്തിയാണ് ടി.സിദ്ദിഖ്.
കോണ്‍ഗ്രസില്‍ പദവികള്‍ അര്‍ഹമായ പദവികള്‍ ഒന്നും കിട്ടാതിരുന്നതിനാല്‍ പാര്‍ടിയുമായി ഇടയാന്‍ തുടങ്ങിയ മുന്‍ കേന്ദ്ര-സംസ്ഥാനമന്ത്രിയും സോണിയ ഗാന്ധിയുമായി അടുപ്പമുണ്ടായിരുന്ന വ്യക്തിയുമായിരുന്നു കെ.വി.തോമസ്. തോമസിനെ അനുനയിപ്പിക്കുന്നതിന്റെ ഫോര്‍മുലയായി നല്‍കിയ പദവിയായിരുന്നു കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡണ്ട്. അത് എടുത്തുമാറ്റിയിരിക്കുന്നു. ഇനി തോമസ് മാഷിന്റെ ഭാവി എന്താണെന്നതും കൗതുകകരമാണ്.

Spread the love
English Summary: kv lost the post of kpcc working president, kodikkunnil selected

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick