Categories
kerala

കെ എസ് ആർ ടി സി എന്ന ചുരുക്കെഴുത്തും ചിഹ്നവും ഇനി കേരളബസ്സുകൾക്ക് മാത്രം

കെ എസ് ആർ ടി സി എന്ന ചുരുക്കെഴുത്തും , ലോഗോയും ഇനിമുതൽ കേരളത്തിന്റെ ബസ്സുകൾക്ക് മാത്രമേ ഉപയോഗിക്കാവൂ.കേരളത്തിന്റെയും, കർണാടകയുടേയും റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ വാഹനങ്ങളിൽ പൊതുവായി ഉപയോ​ഗിച്ച് വന്ന കെഎസ്ആർടിസി (KSRTC) എന്ന പേര് ഇനി മുതൽ കേരളത്തിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ. ഇരു സംസ്ഥാനങ്ങളും ksrtc എന്നാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ആ പേര് കര്ണാടകയുടേത് ആണ് എന്നും കേരളം ഉപയോ​ഗിക്കരുതെന്നും നിർദേശിച്ചു 2014 ൽ കർണാടക നോട്ടീസ് അയക്കുകയായിരുന്നു. അന്നത്തെ സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ കേന്ദ്ര സർക്കാരിന് കീഴിലെ രജിസ്ട്രാർ ഓഫ് ട്രേഡ്മാർക്കിന് കേരളത്തിന്‌ വേണ്ടി അപേക്ഷിച്ചു. തുടർന്ന് വർഷങ്ങളായി നിയമപോരാട്ടം നടക്കുകയായിരുന്നു. ഒടുവിൽ ട്രേഡ് മാർക്ക്സ് ആക്ട് 1999 പ്രകാരം കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും , എംബ്ലവും, ആനവണ്ടി എന്ന പേരും,കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് അനുവദിച്ച്,ട്രേഡ് മാർക്ക്‌ ഓഫ് രജിസ്ട്രി ഉത്തരവിറക്കിയിരിക്കുന്നു. ഇനി കെ എസ ആർ ടി സി എന്ന് കണ്ടാൽ ഉറപ്പിക്കാം, അത് കേരളത്തിന്റെ ബസ് ആണെന്ന്.

Spread the love
English Summary: ksrtc emblem and abbrevation ownership for kerala rtc only

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick