Categories
kerala

ഒരു ജനത പിന്‍തുടരുന്ന ഭക്ഷണ ശീലങ്ങളെ ഒരു കാരണവുമില്ലാതെ മാറ്റിമറിക്കുന്നതിനു പിന്നിലെ യുക്തി എന്ത് -ഹൈക്കോടതി

ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ രണ്ട് വിവാദ ഉത്തരവുകൾ ഹൈക്കോടതി സ്റ്റേ ചെയ്‌തു

Spread the love

ഒരു ജനത പിന്‍തുടരുന്ന ഭക്ഷണ ശീലങ്ങളെ ഒരു കാരണവുമില്ലാതെ മാറ്റിമറിക്കുന്നതിനു പിന്നിലെ യുക്തി എന്താണെന്ന് മനസ്സിലാകുന്നില്ലെന്ന് കേരള ഹൈക്കോടതി. ലക്ഷദ്വീപിലെ സ്‌കൂള്‍ കുട്ടികളുടെ ഭക്ഷണത്തില്‍ നിന്നും മാംസവിഭവങ്ങള്‍ മാറ്റാനുള്ള അഡ്മിനിസ്‌ട്രേറ്ററുടെ ഉത്തരവിനെതിരെയുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.

ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ രണ്ട് വിവാദ ഉത്തരവുകൾ ഹൈക്കോടതി സ്റ്റേ ചെയ്‌തു. ഡയറി ഫാമുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവിനും കുട്ടികൾക്ക് ഉച്ച ഭക്ഷണത്തിൽ നിന്നും ചിക്കനും ബീഫും ഒഴിവാക്കണം ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റേതാണ് നടപടി. ദ്വീപ് സ്വദേശിയായ സ്വദേശിയായ അജ്‌മൽ അഹമ്മദിന്‍റെ പൊതു താത്പര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്‍റെ ഇടക്കാല ഉത്തരവ്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് സ്റ്റേയുടെ കാലാവധി.എന്നുമുള്ള തീരുമാനത്തിനുമാണ് ഹൈക്കോടതിയുടെ സ്റ്റേ.

thepoliticaleditor
Spread the love
English Summary: KERALA HIGH COURT STAYED TWO ORDERS ISSUED BY LAKSHADWEEP ADMINISTRATOR

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick