Categories
kerala

മരം മുറിക്കല്‍ കേസിന്റെ അന്വേഷണം സ്റ്റേ ചെയ്യണമെന്നു പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി

വയനാട്ടിലെ മുട്ടിൽ മരം മുറിക്കല്‍ കേസിന്റെ എഫ്‌ഐആര്‍ റദ്ദാക്കണമെന്നും അന്വേഷണം സ്റ്റേ ചെയ്യണമെന്നുമുള്ള പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളി.

കേസിലെ പ്രതികളായ ആന്റോ അഗസ്റ്റിന്‍, റോജോ അഗസ്റ്റിന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. സര്‍ക്കാര്‍ ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്താണ് മരം മുറിക്കല്‍ നടത്തിയതെന്നും വലിയൊരു മഞ്ഞു മലയുടെ അറ്റം മാത്രമാണ് പുറത്തു വന്നതെന്നും പ്രാഥമിക അന്വേഷണം മാത്രമാണ് നടന്നിട്ടുള്ളതെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

thepoliticaleditor

കേസ് അന്വേഷണം നിയമവിരുദ്ധമാണെന്നും സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പട്ടയ ഭൂമിയിലെ മരമാണ് മുറിച്ചു മാറ്റിയതെന്നും പ്രതികൾ ഹർജിയിൽ വാദിച്ചു.

Spread the love
English Summary: HIGH COURT REJECTS THE PLEAS OF MUTTIL TREE FELLING CASE ACCUSED

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick