Categories
latest news

കൊവിഡിനെ നിയന്ത്രിച്ചു, ഡെല്‍ഹി ഇന്ന് തുറന്നു

ഇന്ത്യയില്‍ കൊവിഡ് രണ്ടാംതരംഗത്തില്‍ ഏറ്റവുമധികം രോഗബാധയുണ്ടായ ഡെല്‍ഹിയില്‍ ഒടുവില്‍ രോഗത്തെ പിടിച്ചു കെട്ടിയ ആശ്വാസത്തില്‍ സംസ്ഥാനത്ത് ചില നിയന്ത്രണത്തോടെ ജനജീവിതം കൂടുതല്‍ തുറന്നു കൊടുത്തതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചു. മെയ് പത്താംതീയതി മുതല്‍ നിര്‍ത്തിവെച്ചിരുന്ന ഡെല്‍ഹി മെട്രോ 50 ശതമാനം യാത്രികരെ അനുവദിച്ചു കൊണ്ട് പ്രവര്‍ത്തനമാരംഭിച്ചു. മാളുകളിലെ ഷോപ്പുകള്‍, മാര്‍ക്കറ്റുകള്‍, വ്യാപാരസമുച്ചയങ്ങള്‍ ഇവ ഒറ്റ-ഇരട്ട സമയക്രമം പാലിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചു. എന്നാല്‍ സിനിമാശാലകള്‍, ബാറുകള്‍, ജിംനേഷ്യം, സ്പാ, ബാര്‍ബര്‍ ഷോപ്പ്, ബ്യൂട്ടിപാര്‍ലര്‍, അമ്യൂസ്‌മെന്റ് പാര്‍ക്ക് എന്നിവ തുറക്കാന്‍ അനുവാദമില്ല. റസ്റ്റാറന്റുകള്‍ പാര്‍സല്‍ മാത്രം തുടരാന്‍ അനുവദിക്കും. തൊഴില്‍, നിര്‍മ്മാണത്തൊഴില്‍ മേഖലയില്‍ ജോലി ചെയ്യാനും ഷോപ്പുകള്‍ തുറന്ന് കച്ചവടം നടത്താനും അനുവദിച്ചു.

Spread the love
English Summary: delhi opened today, some restrictions will continue

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick