Categories
latest news

ജാമ്യം കിട്ടിയ ജാമിയ വിദ്യാര്‍ഥികളെ ഉടന്‍ മോചിപ്പിക്കണമെന്ന് ഡെല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു

2020-ലെ ഡെല്‍ഹി കലാപവുമായി ബന്ധപ്പെടുത്തി ജയിലിലിട്ട മൂന്ന് ജാമിയമിലിയ സര്‍വ്വകലാശാലാ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം നല്‍കിയിട്ടും ഉത്തരവ് നടപ്പാക്കാത്തതിനെതിരെ ഡെല്‍ഹി ഹൈക്കോടതിയുടെ നടപടി . വിദ്യാര്‍ഥികളെ ഉടനടി മോചിപ്പിക്കണമെന്ന് അല്‍പം മുമ്പ് ഹൈക്കോടതി വാറണ്ട് പുറപ്പെടുവിച്ചു.. ജൂണ്‍ 15-ന് ജാമ്യം നല്‍കിയിട്ടും പൊലീസ് അത് നടപ്പാക്കാതെ താമസിപ്പിക്കുകയായിരുന്നു. ഇതിനെതിരെ വിദ്യാര്‍ഥികള്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിദ്യാര്‍ഥികളും ആക്ടീവിസ്റ്റുകളുമായ നടാഷ നര്‍വാള്‍, ദേവാംഗന കലിത, ആസിഫ് ഇഖ്ബാല്‍ എന്നിവര്‍ക്കാണ് യു.എ.പി.എ. ചുമത്താന്‍ പറ്റിയ യാതൊരു തെളിവും ഇല്ലെന്നു കണ്ട് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഭരണകൂടത്തിനെതിരായ ജനാധിപത്യ പ്രതിഷേധവും ഭീകരപ്രവര്‍ത്തനവും കൂട്ടിക്കുഴയ്ക്കരുതെന്ന ശക്തമായ മുന്നറിയിപ്പും കോടതി ഡെല്‍ഹി പൊലീസിന് നല്‍കിയിരുന്നു. കോടതി ഉത്തരവിന്‍രെ ജാള്യത മറയ്ക്കാനാവാതെ പൊലീസ് സ്‌പെഷ്യല്‍ ലീവ് പെറ്റീഷനുമായി ഹൈക്കോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചിട്ടുണ്ട്. മാത്രമല്ല, വിദ്യാര്‍ഥികളെ പുറത്തു വിടുന്നത് വെച്ചു താമസിപ്പിക്കുകയുമായിരുന്നു.

Spread the love
English Summary: DELHI HIGH COURT ISSUES WARRENT TO RELEASE THREE STUDENT ACTIVISTS WHO GOT BAIL TWO DAYS AGO

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick