Categories
latest news

ഭരണാധികാരിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹമല്ല, മാധ്യമപ്രവര്‍ത്തകനെതിരായ കേസ് സുപ്രീംകോടതി റദ്ദാക്കി

ഹിമാചല്‍ പ്രദേശിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ വിനോദ് ദുവ നടത്തിയ ഒരു പരാമര്‍ശം–മരണങ്ങളും ഭീകരാക്രമണങ്ങളും നരേന്ദ്രമോദി വോട്ട് നേടാന്‍ ഉപയോഗിച്ചു– മുന്‍നിര്‍ത്തി ബി.ജെ.പി.നല്‍കിയ പരാതിയില്‍ രാജ്യദ്രോഹക്കുറ്റത്തിനാണ് ഹിമാചല്‍ പ്രദേശ് പോലീസ് കേസെടുത്തത്. ഈ കേസ് സുപ്രീംകോടതി റദ്ദാക്കിയതോടെ ഭരണാധികാരികളെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ നിരന്തരം രാജ്യദ്രോഹം ആരോപിക്കുന്ന കേന്ദ്രസര്‍ക്കാരിനും ബി.ജെ.പി.ക്കും കനത്ത അടിയായി മാറിയിരിക്കുന്നു വിനോദ് ദുവ കേസ്. പ്രാദേശിക ബിജെപി നേതാവ് അജയ് ശ്യാം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ദുവയ്ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയിരുന്നത്.

ജസ്റ്റിസ് യു.യു.ലളിത്, വിനീത് ശരണ്‍ എന്നിവരുടെ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പരാതിക്കാരന്‍, ഹിമാചല്‍ സര്‍ക്കാര്‍ എന്നിവരുടെ വാദം കേട്ടശേഷമായിരുന്നു കോടതി ഉത്തരവ്. ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ കേസില്‍ ഏതെങ്കിലും തരത്തില്‍ ദുവയ്ക്കെതിരേ നടപടിയെടുക്കുന്നത് കഴിഞ്ഞ വര്‍ഷം ജൂലായില്‍ കോടതി വിലക്കിയിരുന്നു.

thepoliticaleditor

പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് നേടുന്നതിനായി ‘മരണങ്ങളും ഭീകരാക്രമണങ്ങളും’ ഉപയോഗിച്ചെന്ന് ദുവ യുട്യൂബ് ചാനല്‍ ഷോയില്‍ ആരോപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പരാതി നല്‍കിയത്.

ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യദ്രോഹം, പൊതുശല്യം, അപകീര്‍ത്തിപ്പെടുത്തല്‍, പൊതുപ്രശ്നങ്ങളിലേക്ക് നയിക്കുന്ന പ്രസ്താവന നടത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ദുവയ്ക്കെതിരേ കേസെടുത്തിരുന്നു.

Spread the love
English Summary: criticising rulers is not an anti national activity, supreme court dissmissed the charges against media person

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick