Categories
latest news

ഉപരാഷ്ട്രപതിയുടെ അക്കൗണ്ടിലെ ‘ബ്ലൂ ടിക്’ മാര്‍ക്ക് ട്വിറ്റര്‍ നീക്കം ചെയ്തു, ഉടനെ തിരുത്തി….ആര്‍.എസ്.എസ്.തലവന്റെ ബ്ലൂടിക്കും നീക്കി

ഐ.ടി.നിയമങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാരുമായി ഇടഞ്ഞു നില്‍ക്കുന്ന സാമൂഹിക മാധ്യമമായ ട്വിറ്റര്‍ വീണ്ടും വാര്‍ത്ത സൃഷ്ടിക്കുന്നു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെതുള്‍പ്പെടെ പ്രമുഖരുടെ അക്കൗണ്ടുകളുടെ നീല ടിക് മാര്‍ക്ക് നീക്കം ചെയ്തു കൊണ്ടാണ് ട്വിറ്ററിന്റെ പ്രകോപനം ഉണ്ടായത്.

ആര്‍.എസ്.എസ്. തലവന്‍ മോഹന്‍ ഭാഗവത്, ഉന്നത നേതാവ് സുരേഷ് ഭയ്യാജി ജോഷി, സുരേഷ് സോണി തുടങ്ങിയവരുടെ അക്കൗണ്ടിലെ നീല അടയാളവും നീക്കി. എന്നാല്‍ രാജ്യത്തെ രണ്ടാം പൗരന്റെ അക്കൗണ്ടിലെ നീല അടയാളം മാറ്റിയത് വിവാദമായതോടെ വെങ്കയ്യ നായിഡുവിന്റെ ട്വിറ്ററിലെ നീല അടയാളം പുനസ്ഥാപിച്ചു. എന്നാല്‍ മോഹന്‍ ഭാഗവതിന്റെത് ഉള്‍പ്പടെ പഴയ പടി തന്നെ തുടരുന്നു.

thepoliticaleditor

ഒരു അക്കൗണ്ട് സജീവമാണോ അല്ലയോ എന്ന് സൂചന നല്‍കുന്ന അടയാളമാണ് നീല ടിക് . സജീവമാണെങ്കില്‍ നീല ടിക് ഉണ്ടാകും. വെങ്കയ്യ നായിഡുവിന്റെ ട്വിറ്റര്‍ അക്കൗണ്ട് 130 ലക്ഷം ആളുകള്‍ പിന്തുടരുന്നതാണ്. എന്നാല്‍ കഴിഞ്ഞ 11 മാസമായി ഈ അക്കൗണ്ട് ഉപയോഗിച്ചിട്ടില്ല. അവസാനമായി ഉപയോഗിച്ചത് കഴിഞ്ഞ വര്‍ഷം ജൂലായ് 23-നാണ്.

ട്വിറ്ററിന്റെ നടപടിയില്‍ കേന്ദ്ര ഐ.ടി.മന്ത്രാലയം കടുത്ത അമര്‍ഷത്തിലാണ്. ഉപയോഗത്തിലില്ല എന്ന കാരണത്താല്‍ അക്കൗണ്ടിലെ അടയാളം നീക്കിയ ട്വിറ്ററിന്റെ നടപടി തെറ്റാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വാദിക്കുന്നു.

Spread the love
English Summary: blue-tick-mark-of-vice-president-and-rss-heads-removed-by-twitter

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick