Categories
kerala

അനില്‍കാന്ത് പുതിയ പൊലീസ് മേധാവി

സംസ്ഥാന പൊലീസ് മേധാവിയായി അനില്‍കാന്തിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. നിലവില്‍ റോഡ് സേഫ്റ്റി കമ്മീഷണര്‍ ആണ് അനില്‍കാന്ത്. അദ്ദേഹത്തിന് ഇനി ഏഴ് മാസത്തെ കാലാവധി മാത്രമേ ഉളളൂ. മാത്രമല്ല, കേസുകളിലും വിവാദങ്ങളിലും പെടാതിരുന്ന ഉദ്യോഗസ്ഥന്‍ എന്ന സല്‍പേരും ഉണ്ട്. സര്‍ക്കാരിന്റെ വിശ്വസ്തനുമാണ്. ഡല്‍ഹി സ്വദേശിയായ അനില്‍കാന്ത് 88 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. പട്ടികവിഭാഗത്തില്‍നിന്ന് കേരളത്തില്‍ പൊലീസ് മേധാവിയാകുന്ന ആദ്യയാളാണ് അനില്‍കാന്ത്.

ശബരിമല യുവതീപ്രവേശനപ്രശ്‌നത്തില്‍ വലിയ സംഘര്‍ഷം ഉണ്ടായപ്പോള്‍ ശബരിമലയിലെ ക്രമസമാധാന വിഷയം കൈകാര്യം ചെയ്തതിന് സര്‍ക്കാര്‍ നിയോഗിച്ച ഉന്നതോദ്യോഗസ്ഥന്‍ അനില്‍കാന്ത് ആയിരുന്നു.

thepoliticaleditor

2018-ല്‍ രാജേഷ് ദിവന്‍ വിരമിച്ചപ്പോള്‍ ആ ഒഴിവ് നികത്താതെയിരുന്ന ഘട്ടത്തില്‍ അന്ന് സൗത്ത് സോണ്‍ എ.ഡി.ജി.പി.യായിരുന്ന അനില്‍കാന്തിന് നോര്‍ത്ത് സോണ്‍ എ.ഡി.ജി.പി.യുടെ അധിക ചുമതല കൂടി നല്‍കുകയുണ്ടായി. സര്‍ക്കാരിന് അനില്‍കാന്തിന്റെ പ്രാപ്തിയിലുള്ള വിശ്വാസമായിരുന്നു അതിന് കാരണമായി പറഞ്ഞുകേട്ടിരുന്നത്. അനില്‍കാന്ത് കുറേക്കാലം കേരളത്തിന്റെ തെക്കു-വടക്ക് ഓട്ടമായിരുന്നു എന്ന് തമാശയ്ക്ക് പൊലീസില്‍ പലരും പറയുമായിരുന്നു അന്ന്.

Spread the love
English Summary: anil kanth new police chief

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick