Categories
latest news

കുട്ടികളുടെ അംഗസംഖ്യ ഏറ്റവും കൂട്ടിയാല്‍ ആ കുടുംബത്തിന് ഒരു ലക്ഷം രൂപ അവാര്‍ഡ് പ്രഖ്യാപിച്ച് ഒരു സംസ്ഥാനം !

ബി.ജെ.പി. ഭരിക്കുന്ന ആസ്സാം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം പോലും നിഷേധിക്കുമ്പോള്‍ ഇതാ ഒരു ഇന്ത്യന്‍ സംസ്ഥാനം നേരെ തിരിച്ച് ചിന്തിക്കുന്നു. കുട്ടികളുടെ എണ്ണം ഏറ്റവും അധികരിപ്പിക്കുന്ന കുടുംബത്തിന് ഒരു ലക്ഷം രൂപ പുരസ്‌കാരം നല്‍കാനാണ് മിസോറാം എന്ന വടക്കുകിഴക്കന്‍ സംസ്ഥാനത്തിന്റെ തീരുമാനം. അച്ഛന്‍ ദിനമായ ഞായറാഴ്ച മിസോറാം കായിക മന്ത്രി റോബര്‍ട്ട് റൊമാവിയ റോയ്‌തെ ആണ് വലിയ കുടുംബത്തിന് പുരസ്‌കാരം നല്‍കാന്‍ പോകുന്ന വിവരം പ്രഖ്യാപിച്ചത്. ഒരു കുടുംബത്തില്‍ ഇത്ര കുട്ടികള്‍ പരമാവധി ആകാമെന്ന ഒരു നിബന്ധനയും ഇല്ല.

മിസോറാമില്‍ ജനസാന്ദ്രതാനിരക്ക് ദേശീയ ശരാശരിയെക്കാളും(ചതുരശ്ര കിലോമീറ്ററിന് 382 പേര്‍) വളരെ കുറവാണ്–52. വന്ധ്യതാ നിരക്കും സംസ്ഥാനത്ത് അധികമാണ്. ഇതാണ് മിസോകളെ കൂടുതല്‍ ജനനത്തിന് നിര്‍ബന്ധിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്ന ഘടകം.

thepoliticaleditor
Spread the love
English Summary: A NORTH EAST STATE ANNOUNCES ONE LAKH RUPEES REWARD FOR MOST BIG FAMILY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick