കേന്ദ്രസര്‍ക്കാരുമായി ഇടയാന്‍ തന്നെയാണ് ട്വിറ്റര്‍ തീരുമാനം എന്ന് തോന്നിപ്പിക്കുന്ന നടപടികള്‍ തുടരുന്നു. ജമ്മു-കാശ്മീരും ലഡാക്കും ഉള്‍പ്പെടാത്ത പുതിയ ഭൂപടം പ്രസിദ്ധീകരിച്ചാണ് പുതിയ പ്രകോപനം. ഈ പ്രദേശങ്ങളെ പുതിയ രാജ്യമായിട്ടാണ് കാണിച്ചിരിക്കുന്നത്. മെക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിലെ കരിയർ വിഭാഗത്തിൽ ദൃശ്യമാകുന്ന ഭൂപടത്തിലാണ് ജമ്മുകശ്മീർ, ലഡാക്ക് എന്നിവയെ ഒഴിവാക്കിയത്.ഇതാദ്യമായിട്ടല്ല ട്വിറ്റർ ഇന്ത്യയുടെ വികലമായ ഭൂപടം കാണിക്കുന്നത്. ജമ്മു കാശ്മീരിലെ ലേയുടെ ജിയോ ലൊക്കേഷനാണ് മുൻപ് തെറ്റായി നൽകിയത്. ട്വിറ്റർ ഇന്ത്യയുടെ പരാതി പരിഹാര ഓഫീസർ സ്ഥാനത്തു നിന്ന് ഇന്ത്യക്കാരനായ ധർമ്മേന്ദ്ര ചതുറിനെ മാറ്റി പകരം കാലിഫോർണിയയിൽ നിന്നുമുളള ജെറെമി കെസ്സെലിനെ നിയമിച്ചതും ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. പുതിയ ഐ ടി നിയമപ്രകാരം പരാതി പരിഹാര ഓഫീസർ ആയി ഒരു ഇന്ത്യക്കാരൻ തന്നെ

വേണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഐ.ടി.നിയമത്തിലെ കര്‍ശനമായ ചട്ടം. ഈ ചട്ടം മെയ് 25-നകം പാലിക്കാത്തതിനാല്‍ ട്വിറ്ററിന് നിയമപരിരക്ഷ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് യു.പി.യിലും ബംഗലുരുവിലും കേസുകളും ട്വിറ്ററിനെതിരെ ഉണ്ടായി. ഇതിനു ശേഷം കേന്ദ്ര ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ പകര്‍പ്പവകാശ നിയമലംഘനത്തിന്റെ പേരില്‍ ട്വിറ്റര്‍ അക്കൗണ്ട് ഒരു മണിക്കൂര്‍ നേരം മരവിപ്പിച്ചുകൊണ്ടുള്ള സൂചനാ നടപടി എടുത്തിരുന്നു.
ഇന്ത്യക്കാരനായി പരാതി പരിഹാര ഓഫീസര്‍ വേണമെന്ന നിര്‍ബന്ധം ലംഘിച്ചുകൊണ്ട് കേന്ദ്രവുമായി ശീതസമരത്തിനു തന്നെയാണ് ട്വിറ്റര്‍ നീക്കമെന്ന് പുതിയ നടപടി തെളിയിക്കുന്നു.













