പള്ളികളിലെ ഞായറാഴ്ച പ്രാർത്ഥനകൾക്ക് ഇളവില്ല. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം.. ടി.പി.ആർ കുറയാതെ നിൽക്കുന്ന സാഹചര്യത്തിലാണ് ഇളവ് നൽകേണ്ട എന്ന് തീരുമാനിച്ചത്.ഞായറാഴ്ച പ്രാർത്ഥനകൾക്കായി ദേവാലയങ്ങൾക്ക് ഇളവ് അനുവദിക്കണമെന്ന് ക്രൈസ്തവ സഭകൾ ആവശ്യപ്പെട്ടിരുന്നു. ആരാധനാലയങ്ങളിൽ 15 പേർക്കുള്ള അനുമതി തുടരും. ചൊവ്വാഴ്ച വീണ്ടും അവലോകന യോഗം ഉണ്ട്.













