• Home
  • latest news
  • മഹാരാഷ്ട്ര അണ്‍ലോക്കിങ് ചുരുക്കുന്നു, തമിഴ്‌നാട് ജൂലായ് 5 വരെ നീട്ടി

മഹാരാഷ്ട്ര അണ്‍ലോക്കിങ് ചുരുക്കുന്നു, തമിഴ്‌നാട് ജൂലായ് 5 വരെ നീട്ടി

മഹാരാഷ്ട്രയില്‍ 20 ഡെല്‍റ്റ പ്ലസ് വേരിയന്റ് കേസുകള്‍ കണ്ടെത്തുകയും അതില്‍ ഒരു രോഗി മരിക്കുകയും ചെയ്തതോടെ സംസ്ഥാനത്തെ അണ്‍ലോക് പ്രക്രിയ ചുരുക്കി നിയന്ത്രണം വരുത്താന്‍ മഹാരാഷ്ട്ര തീരുമാനിച്ചു. രാജ്യത്ത് ഏറ്റവും അധികം ഡെല്‍റ്റ പ്ലസ് വകഭേദം കണ്ടെത്തയിട്ടുള്ളത് ഇപ്പോള്‍ മഹാരാഷ്ട്രയിലാണ്. വെള്ളിയാഴ്ചയാണ് ഇവിടെ ആദ്യത്തെ രോഗി മരിച്ചത്.
ലെവല്‍-3 ക്ക് അപ്പുറം നിയന്ത്രണങ്ങള്‍ക്ക് ഒരു ഇളവും നല്‍കേണ്ട എന്നാണ് മഹാരാഷ്ട്ര തീരുമാനിച്ചിരിക്കുന്നത്. അഞ്ച് ലെവല്‍ അണ്‍ലോക്കിങ് ആണ് സംസ്ഥാനം പ്രഖ്യാപിച്ചിരുന്നത്.
തമിഴ്‌നാട് ലോക്ഡൗണ്‍ ജൂലായ് 5 വരെ നീട്ടി. ചെന്നൈയിലും സമീപ ജില്ലകളിലും കുറേ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. മാളുകള്‍ എയര്‍കണ്ടീഷണിങ് ഇല്ലാതെ രാവിലെ 9 മുതല്‍ വൈകീട്ട് 7 വരെ പ്രവര്‍ത്തിക്കാമെന്നതാണ് ഒരു ഇളവ്. തുണിക്കടകളും ആഭരണക്കടകളും 50 ശതമാനം ശേഷിയില്‍ പ്രവര്‍ത്തിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

മഹാരാഷ്ട്ര അണ്‍ലോക്കിങ് ചുരുക്കുന്നു, തമിഴ്‌നാട് ജൂലായ് 5 വരെ നീട്ടി - The Political Editor