• Home
  • kerala
  • കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറിക്ക് സ്വര്‍ണക്കേസ് പ്രതിയുമായി ബന്ധം, സംഘടന പുറത്താക്കി

കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറിക്ക് സ്വര്‍ണക്കേസ് പ്രതിയുമായി ബന്ധം, സംഘടന പുറത്താക്കി

കണ്ണൂരില്‍ സി.പി.എമ്മിലും യുവജനസംഘടനയായ ഡി.വൈ.എഫ്.ഐ.യിലും ക്വട്ടേഷന്‍, കള്ളക്കടത്ത്, റിയല്‍ എസ്റ്റേറ്റ് മാഫിയ സംഘാംഗങ്ങള്‍ സുരക്ഷിതരായി പ്രവര്‍ത്തിക്കുന്നു എന്ന് വൈകിയാണെങ്കിലും നേതൃത്വം തിരിച്ചറിയുന്നു. കള്ളക്കടത്തു സ്വര്‍ണം കവരുന്നതില്‍ പ്രധാനിയായ കണ്ണൂര്‍ സ്വദേശി അര്‍ജുന്‍ ആയങ്കി മുന്‍ പാര്‍ടി പ്രവര്‍ത്തകനായിരുന്നു എന്ന വിവരത്തിനൊപ്പം അര്‍ജുന്‍ സഞ്ചരിച്ച ചുവന്ന നിറമുള്ള കാറിന്റെ ഉടമ ചെമ്പിലോട് മേഖലാ സെക്രട്ടറി സജേഷ് ആണെന്ന കാര്യവും സി.പി.എം. നേതൃത്വം തിരിച്ചറിഞ്ഞു. ശക്തമായ നടപടി എന്ന നിലയില്‍ സജേഷിനെ പുറത്താക്കിയതായി ഡി.വൈ.എഫ്.ഐ. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.ഷാജര്‍ അറിയിച്ചു.

അർജുൻ ആയങ്കി കഴിഞ്ഞ ദിവസം കള്ളക്കടത്തിന് ശ്രമിച്ചപ്പോൾ ഉപയോഗിച്ച കാറിന്റെ ഉടമയാണ് സജേഷ്.. ഇരുവരും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നാണ് പുറത്ത് വന്ന വിവരം. ഫേസ്ബുക്കടക്കം നവമാധ്യമങ്ങളിൽ സിപിഎമ്മിന്‍റേയും സർക്കാരിന്‍റേയും പ്രചാരകരായി അരങ്ങു തകർക്കുന്നവരാണ് ഷുഹൈബ് വധക്കേസിൽ മുഖ്യ പ്രതിയായ ആകാശ്
തില്ലങ്കേരിയും കള്ളക്കടത്തു ക്വട്ടേഷൻ നേതാവായ അർജ്ജുൻ ആയങ്കിയും.

Leave a Reply

Your email address will not be published. Required fields are marked *

കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറിക്ക് സ്വര്‍ണക്കേസ് പ്രതിയുമായി ബന്ധം, സംഘടന പുറത്താക്കി - The Political Editor