• Home
  • kerala
  • ട്വിറ്ററിന്റെ പ്രതികാരം…കേന്ദ്ര നിയമമന്ത്രിയെ ട്വിറ്റര്‍ ഒരു മണിക്കൂര്‍ ‘പുറത്താക്കി’

ട്വിറ്ററിന്റെ പ്രതികാരം…കേന്ദ്ര നിയമമന്ത്രിയെ ട്വിറ്റര്‍ ഒരു മണിക്കൂര്‍ ‘പുറത്താക്കി’

വെള്ളിയാഴ്ച കേന്ദ്ര നിയമകാര്യ മന്ത്രി രവിശങ്കര്‍ പ്രസാദ് സാമൂഹിക മാധ്യമമായ കൂ-വിലൂടെ ഒരു കാര്യം പുറത്തു വിട്ടു–ട്വിറ്റര്‍ ഏതാണ്ട് ഒരു മണിക്കൂര്‍ നേരം മന്ത്രിക്ക് അക്കൗണ്ടുമായുള്ള ബന്ധം നിഷേധിച്ചു. അമേരിക്കയിലെ ഡിജിറ്റല്‍ കോപ്പിറൈറ്റ് ആക്ട് ലംഘിച്ചു എന്നാരോപിച്ചായിരുന്നു പുറത്താക്കലെന്നും രവിശങ്കര്‍ പ്രസാദ് കുറിച്ചു. ഒരു മണിക്കൂറിനുശേഷം മുന്നറിയിപ്പോടെ ട്വിറ്റർ അക്കൗണ്ടിലേക്കു പ്രവേശനം അനുവദിക്കപ്പെട്ടതായും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു. അക്കൗണ്ട് ലോക്ക് ചെയ്യുന്നതിന് മുൻപ് യാതൊരു മുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്നാണു മന്ത്രിയോടൊപ്പമുള്ളവർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

ട്വിറ്ററിന്റെ പ്രതികാരം…കേന്ദ്ര നിയമമന്ത്രിയെ ട്വിറ്റര്‍ ഒരു മണിക്കൂര്‍ 'പുറത്താക്കി' - The Political Editor