• Home
  • kerala
  • പാര്‍ടി ആവശ്യപ്പെട്ടു, ജോസഫൈന്‍ രാജിവെച്ചു

പാര്‍ടി ആവശ്യപ്പെട്ടു, ജോസഫൈന്‍ രാജിവെച്ചു

വനിതാ കമ്മീഷൻ അധ്യക്ഷസ്ഥാനം എം സി ജോസഫൈൻ രാജി വെച്ചു .ടെലിവിഷൻ പരിപാടിക്കിടെ ഫോണിൽ ഒരു വനിതയോട് അസഹിഷ്ണുതയുടെയും മോശം വാക്കുകൾ ഉപയോഗിച്ചും പെരുമാറി എന്നത് വലിയ വിമർശനം ഉയർത്തിയിരുന്നു. വിവാദ പരാമർശങ്ങളുടെ പേരിൽ പ്രതിഷേധം ശക്തമായതോടെ ഇന്ന് ചേർന്ന സിപിഎം സംസ്ഥാന സെക്രെട്ടറിയേറ്റിൽജോസഫൈനെതിരെ സംഘടിതമായ വിമര്‍ശനം തന്നെയാണ് ഉണ്ടായതെന്നാണ് റിപ്പോര്‍ട്ട്. സി പി എം സംസ്ഥാന സെക്രട്ടറിയേറ്റാണ് രാജി വെയ്ക്കാൻ നിർദ്ദേശം നല്കിയത്.
സംഭവിച്ചതില്‍ ഖേദപ്രകടനം നടത്താനും വിശദീകരിക്കാനും ജോസഫൈനോട് പാര്‍ടി ഇന്നലെ തന്നെ ആവശ്യപ്പെട്ടിരുന്നു. രാജിയാണ് ഉചിതം എന്ന രീതയിലുള്ള ചര്‍ച്ചകളും പാര്‍ടി തലത്തില്‍ ഇന്നലെ മുതല്‍ നടന്നിരുന്നു. നാക്കുപ്പിഴ എന്ന രീതിയിലല്ല, പകരം പല തവണയായുണ്ടായ പല പരാമര്‍ശങ്ങള്‍ കൂടി ജോസഫൈന്റെ നേര്‍ക്കുള്ള വിമര്‍ശനത്തിന് ആക്കം കൂട്ടുകയായിരുന്നു.

സാഹചര്യം ജോസഫൈൻ സി പി ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റിൽ വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

പാര്‍ടി ആവശ്യപ്പെട്ടു, ജോസഫൈന്‍ രാജിവെച്ചു - The Political Editor