കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി വീണ്ടും മാറ്റി. ഇത് പത്താം തവണയാണ് പല കാരണങ്ങളാല്‍ കോടതി ഹർജി മാറ്റിവയ്ക്കുന്നത്. കേസില്‍ ബിനീഷ് ജയിലിലായിട്ട് 234 ദിവസം പിന്നിട്ടു. 2020 ഒക്ടോബറിലാണ് അറസ്റ്റിലായ ബിനീഷ് പരപ്പന അഗ്രഹാര ജയിലിലാണ് റിമാൻഡില്‍ കഴിയുന്നത്.
ഇന്ന് വാദിക്കാന്‍ ബിനീഷിന്‍റെ അഭിഭാഷകന്‍ സമയം ആവശ്യപ്പെട്ടപ്പോൾ വിശദമായി കേൾക്കേണ്ട കേസാണിതെന്ന് കോടതി മറുപടി നല്‍കി. അടുത്ത ബുധനാഴ്ച ബിനീഷിന്‍റെ അഭിഭാഷകനും, വ്യാഴാഴ്ച ഇഡിക്കും വിശദമായി വാദം അവതരിപ്പിക്കാന്‍ അനുമതി നല്‍കി. അക്കൗണ്ടിലെത്തിയ അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം സംബന്ധിച്ച് ബിനീഷ് നല്‍കിയ വിശദീകരണത്തില്‍ ഇഡിയുടെ മറുപടി വാദമാണ് ഇനി നടക്കാനുള്ളത്.













