രാജ്യദ്രോഹക്കുറ്റത്തിന് കവറത്തി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ലക്ഷദ്വീപ് സ്വദേശി ഐഷ സുല്‍ത്താനയ്ക്ക് കേരള ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് അശോക് മേനോന്‍ ആണ് മുന്‍കൂര്‍ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്.
ദ്വീപ് അഡ്മിനിസ്‌ട്രേറ്ററെയും ഭരണകൂടത്തിന്റെ നടപടിയെയും വിമര്‍ശിച്ചിരുന്ന ഐഷ കേന്ദ്രസര്‍ക്കാര്‍ ഉപയോഗിച്ച ജൈവായുധമായിരുന്നു കൊവിഡ് എന്ന വിവാദ പരാമര്‍ശം ടെലിവിഷന്‍ ചാനലിലൂടെ നടത്തിയിരുന്നു. ലക്ഷദ്വീപില്‍ ആദ്യതരംഗവേളയില്‍ ഒട്ടുമില്ലാതിരുന്ന കൊവിഡ് പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ നടപടിയിലൂടെ വലിയ തോതില്‍ വ്യാപിച്ചതായിരുന്നു ഐഷ പരാമര്‍ശിച്ചത്.
കഴിഞ്ഞ ദീവസങ്ങളില്‍ ഐഷയെ കവറത്തി പോലീസ് തുടര്‍ച്ചയായി ചോദ്യംചെയ്തു വരികയാണ്. ഇന്നും ചോദ്യം ചെയ്യലിനായി വിളിച്ചു വരുത്തിയിട്ടുണ്ട്. അതിനിടെയാണ് മുന്‍കൂര്‍ ജാമ്യം നല്‍കിയിരിക്കുന്നത്. നേരത്തെ ഇക്കാര്യം പരിശോധിക്കവേ, അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കില്‍ മുന്‍കൂര്‍ ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നതാണ്.













