• Home
  • latest news
  • തമിഴ്‌നാട്ടിൽ പൊലീസ് മധ്യവയസ്കനെ ലാത്തികൊണ്ട് അടിച്ചുകൊന്നു

തമിഴ്‌നാട്ടിൽ പൊലീസ് മധ്യവയസ്കനെ ലാത്തികൊണ്ട് അടിച്ചുകൊന്നു

തമിഴ്‌നാട്ടിൽ പൊലീസ് മധ്യവയസ്കനെ ലാത്തികൊണ്ട് അടിച്ചുകൊന്നു. സേലം സ്വദേശിയായ , 40 വയസ്സ് പ്രായമുള്ള മുരുകേശനാണ് പോലീസ് മർദനത്തിൽ കൊല്ലപ്പെട്ടത്. സേലം ചെക്ക്‌പോസ്റ്റിലായിരുന്നു സംഭവം.

കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ ഒരു മണിക്കൂർ നേരം മർദിച്ചു കൊണ്ടിരുന്നു എന്നാണ് റിപ്പോർട്ട്. ലാത്തിയടക്കം ഉപയോഗിച്ച് റോഡിലിട്ട് ഇയാളെ മർദ്ദിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഇതിനുശേഷം സമീപത്തുള്ള പൊലീസിന്‍റെ വാനിൽ കയറ്റി മൂന്നാം മുറ പ്രയോഗിച്ചുവെന്നാണ് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

തമിഴ്‌നാട്ടിൽ പൊലീസ് മധ്യവയസ്കനെ ലാത്തികൊണ്ട് അടിച്ചുകൊന്നു - The Political Editor