• Home
  • kerala
  • സ്ത്രീധന പീഢനത്തെത്തുടര്‍ന്ന് യുവതിയുടെ മരണം: ഒളിവില്‍ പോയിരുന്ന ഭര്‍ത്താവ് കസ്റ്റഡിയില്‍

സ്ത്രീധന പീഢനത്തെത്തുടര്‍ന്ന് യുവതിയുടെ മരണം: ഒളിവില്‍ പോയിരുന്ന ഭര്‍ത്താവ് കസ്റ്റഡിയില്‍

കൊല്ലം ശൂരനാട് യുവതി ഭര്‍ത്തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തില്‍ ഒളിവില്‍ പോയിരുന്ന ഭര്‍ത്താവ് കിരണ്‍കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കിരണ്‍ പൊലീസില്‍ സ്വയം കീഴടങ്ങുകയായിരുന്നു എന്നാണ് പുറത്തു വന്നിരിക്കുന്ന വാര്‍ത്ത. ഇദ്ദേഹത്തെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

കൊല്ലം ജില്ലയിലെ നിലമേല്‍ കൈതോട് സ്വദേശി വിസ്മയയെ ശൂരനാട്ടെ ഭര്‍ത്തൃവീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതിനു പിന്നാലെ ഭര്‍ത്താവിന്റൈ ക്രൂര പീഢനങ്ങളുടെ തെളിവുകളും പുറത്തുവന്നിരുന്നു. ഒരു വർഷം മുൻപായിരുന്നു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ കിരൺ കുമാറും വിസ്മയയും തമ്മിലുള്ള വിവാഹം നടന്നത്. സ്ത്രീധനത്തിന്റെ പേരും പറഞ്ഞ് ഭർതൃവീട്ടുകാർ വിസ്മയയെ ഉപദ്രവിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. ചില പ്രശ്‌നങ്ങൾ ഉണ്ടായതിനെ തുടർന്ന് വിസ്മയ അടുത്തിടെ സ്വന്തം വീട്ടിലേക്ക് വരികയും ചെയ്തു. പിന്നീട് ഒത്തുതീർപ്പാക്കി തിരിച്ചുപോയി. വിവാഹസമയത്ത് സ്ത്രീധനമായി നൽകിയ കാർ കൊള്ളില്ലെന്ന് പറഞ്ഞ് കിരൺ ഇന്നലെ വിസ്മയയെ മർദ്ദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

സ്ത്രീധന പീഢനത്തെത്തുടര്‍ന്ന് യുവതിയുടെ മരണം: ഒളിവില്‍ പോയിരുന്ന ഭര്‍ത്താവ് കസ്റ്റഡിയില്‍ - The Political Editor