കേരളത്തിലെതു പോലെ മൂന്നു തലത്തിലുള്ള നിയന്ത്രണങ്ങളോടെ തമിഴ്‌നാട്ടില്‍ ലോക്ഡൗണ്‍ ജൂണ്‍ 28 വരെ നീട്ടിയിരിക്കയാണ്. ജില്ലകളെ മൂന്നുതരമാക്കി തിരിച്ചാണ് ഇളവുകളോടെ നിയന്ത്രണം. ഇതില്‍ കടുത്ത നിയന്ത്രണങ്ങള്‍ തുടരുന്ന, അധിക ഇളവുകളൊന്നും നല്‍കാത്ത ജില്ലകളില്‍ കേരളീയര്‍ അധികമായി ബന്ധപ്പെടുന്ന ഇടങ്ങളായ കോയമ്പത്തൂര്‍, തിരുപ്പൂര്‍, നീലഗിരി, ഈറോഡ്, സേലം എന്നിവയുള്‍പ്പെടുന്നു. ഒപ്പം തഞ്ചാവൂര്‍, നാമക്കല്‍, കരൂര്‍, നാഗപട്ടിനം, മയിലാടും തുറൈ എന്നീ ജില്ലകളും പെടും. ഇവിടങ്ങളില്‍ കൊവിഡ് വ്യാപനം കൂടുതലായി തന്നെ ഇരിക്കുകയാണ്.
എന്നാല്‍ തിരുച്ചി, വില്ലുപുരം, മധുര, തേനി, തെങ്കാശി, തിരുനല്‍വേലി, വെല്ലൂര്‍ കന്യാകുമാരി എന്നീ ജില്ലകളില്‍ അധിക ഇളവുകള്‍ നല്‍കും. മൂന്നാം തലത്തിലുള്ള ചെന്നൈയില്‍ ഏറ്റവും അധികം ഇളവുകള്‍ നല്‍കും.













