• Home
  • kerala
  • എം.എന്‍.വിജയന്‍ സാക്ഷി; സുധാകരനെ അര്‍ധനഗ്നനാക്കി ഓടിച്ചു–എ.കെ.ബാലന്‍

എം.എന്‍.വിജയന്‍ സാക്ഷി; സുധാകരനെ അര്‍ധനഗ്നനാക്കി ഓടിച്ചു–എ.കെ.ബാലന്‍

ബ്രണ്ണന്‍ കോളേജില്‍ നടന്ന സംഭവങ്ങള്‍ സംബന്ധിച്ച് പിണറായി വിജയന്‍ പറഞ്ഞതെല്ലാം ശരിയാണെന്നും സുധാകരനെ അര്‍ധനഗ്നനാക്കി ഓടിയതിന് പ്രൊഫ. എം.എന്‍.വിജയന്‍ സാക്ഷിയാണെന്നും ബ്രണ്ണനിലെ പൂര്‍വ്വ വിദ്യാര്‍ഥി കൂടിയായ എ.കെ.ബാലന്‍ പ്രതികരിച്ചു. കെ.സുധാകരന്റെ വാര്‍ത്താസമ്മേളനത്തോടുള്ള പ്രതികരണമായാണ് ബാലന്‍ ഇത് പറഞ്ഞത്. കെ.എസ്.യുവിനെ നശിപ്പിക്കാന്‍ നേതൃത്വം കൊടുത്തയാളാണ് സുധാകരനെന്നും എസ്.എഫ്.ഐ പാനലില്‍ മത്സരിക്കാന്‍ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നെന്നും ബാലന്‍ പറഞ്ഞു.സുധാകരന് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്നും സുധാകരന്റേത് സ്വഭാവഹത്യയായതിനാലാണ് മുഖ്യമന്ത്രി പ്രതികരിക്കേണ്ടി വന്നതെന്നും ബാലൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

എം.എന്‍.വിജയന്‍ സാക്ഷി; സുധാകരനെ അര്‍ധനഗ്നനാക്കി ഓടിച്ചു-എ.കെ.ബാലന്‍ - The Political Editor