പ്രതിരോധമാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിക്കാതെ പോകുകയാണെങ്കില്‍ ഇന്ത്യയില്‍ ആറ് മുതല്‍ എട്ട് ആഴ്ചകള്‍ക്കകം കൊവിഡ് മൂന്നാം തരംഗം വന്നുതുടങ്ങുമെന്ന് ഡെല്‍ഹി ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് മേധാവി ഡോ. രണ്‍ദീപ് ഗലേറിയ പറയുന്നു. പ്രാദേശികമായി ആവശ്യമുള്ളയിടങ്ങളില്‍ കര്‍ക്കശ നിയന്ത്രണങ്ങള്‍ അത്യാവശ്യമാണെന്നും സാര്‍വ്വത്രികമായി വാക്‌സിനേഷന്‍ ഉടന്‍ നല്‍കാനാവണമെന്നും ഡോ.രണ്‍ദീപ് പറഞ്ഞു. ഇല്ലെങ്കില്‍ മൂന്നാം തരംഗം ഉറപ്പായും വ്യാപിക്കും.













