• Home
  • latest news
  • തൃണമൂലില്‍ തിരിച്ചെടുക്കാന്‍ നിരാഹാരം കിടന്ന 300 ബി.ജെ.പി.ക്കാരെ ഗംഗാജലം തളിച്ച് അംഗത്വം നല്‍കി

തൃണമൂലില്‍ തിരിച്ചെടുക്കാന്‍ നിരാഹാരം കിടന്ന 300 ബി.ജെ.പി.ക്കാരെ ഗംഗാജലം തളിച്ച് അംഗത്വം നല്‍കി

പശ്ചിമബംഗാളിലെ ബിര്‍ഭുമിലെ തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ നിരാഹാരം അനുഷ്ഠിക്കുകയായിരുന്ന 300 ബി.ജെ.പി.ക്കാര്‍. അവരുടെ ഒരേയൊരാവശ്യം തങ്ങളെ തൃണമൂലില്‍ തിരിച്ചെടുക്കണം എന്നതു മാത്രം. നിരാഹാരം കിടക്കുന്ന അവരോട് ഒടുവില്‍ പാര്‍ടി കനിഞ്ഞു. പക്ഷേ മലിനമായ മനസ്സുള്ളവരായി മാറിയ ഈ 300 പേരെയും ഗംഗാജലം തളിച്ച് ശുദ്ധീകരിച്ച ശേഷം തൃണമൂലിലേക്ക് സ്വീകരിച്ചു. വെള്ളിയാഴ്ചയാണ് സംഭവം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇതേ പോലെ സംഭവങ്ങള്‍ അരങ്ങേറുകയാണിപ്പോള്‍. നാനൂര്‍, ബോല്‍പൂര്‍ തുടങ്ങിയ ഇടങ്ങളില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ വാഹനങ്ങളില്‍ മൈക്ക് കെട്ടി പരസ്യമായി മാപ്പ് അപേക്ഷിച്ചുകൊണ്ട് ചുറ്റിക്കറങ്ങി ജനത്തെ അറിയിച്ച് തൃണമൂലിലേക്ക് തിരികെ ചേക്കേറാന്‍ അപേക്ഷിച്ച സംഭവവും അരങ്ങേറി.

Leave a Reply

Your email address will not be published. Required fields are marked *

തൃണമൂലില്‍ തിരിച്ചെടുക്കാന്‍ നിരാഹാരം കിടന്ന 300 ബി.ജെ.പി.ക്കാരെ ഗംഗാജലം തളിച്ച് അംഗത്വം നല്‍കി - The Political Editor