• Home
  • kerala
  • പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണ എളാട് സ്വദേശി ബാലചന്ദ്രന്‍ എന്നയാളുടെ മകള്‍ ദൃശ്യയാണ് (21)കുത്തേറ്റ് മരിച്ചത്. സഹോദരി ദേവശ്രീക്കും കുത്തേറ്റു. സഹോദരി ദേവശ്രീയെ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വിനീഷ്


വീടിന്റെ രണ്ടാം നിലയിലെ മുറിയില്‍ കയറി കത്തി കൊണ്ട് ഇരുവരെയും കുത്തിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തില്‍ വിനീഷ് എന്ന യുവാവിനെ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞദിവസം ദൃശ്യയുടെ പിതാവ് ബാലചന്ദ്രന്റെ പെരിന്തല്‍മണ്ണയിലെ സി.കെ. സ്റ്റോഴ്‌സ് എന്ന സ്ഥാപനത്തില്‍ തീപ്പിടിത്തമുണ്ടായിരുന്നു. ദൃശ്യയെ കൊലപ്പെടുത്തിയ വിനീഷ് തന്നെയാണ് സ്ഥാപനത്തിന് തീയിട്ടതെന്നാണ് പോലീസിന്റെ സംശയം. പ്രണയം നിരസിച്ചതിന്റെ പ്രതികാരത്തിലാണ് പെൺകുട്ടിയുടെ പിതാവിന്റെ കട തീയിട്ടു നശിപ്പിക്കുകയും പിറ്റേന്ന് പെൺകുട്ടിയെ തന്നെ വക വരുത്തുകയും ചെയ്തത് എന്നാണ് പോലീസിന്റെ നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു - The Political Editor