• Home
  • latest news
  • ഡെല്‍ഹി വിദ്യാര്‍ഥികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ ഡെല്‍ഹി പൊലീസ് കോടതിയില്‍

ഡെല്‍ഹി വിദ്യാര്‍ഥികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ ഡെല്‍ഹി പൊലീസ് കോടതിയില്‍

2020 ഡെല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഭീകരപ്രവര്‍ത്തന വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്ത് ജയിലിലിട്ട ജാമിയ മിലിയ സര്‍വ്വകലാശാലയിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം നല്‍കിയ ഡെല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ ഡെല്‍ഹി പോലീസ് സ്‌പെഷ്യല്‍ ലീവ് പെറ്റീഷന്‍ ഫയല്‍ ചെയ്തു. ആസിഫ് ഇക്ബാല്‍ തന്‍ഹ, ദേവാംഗന കലിത, നതാഷ നര്‍വാള്‍ എന്നിവര്‍ക്കാണ് ഡെല്‍ഹി ഹൈക്കോടതി ഇന്നലെ ജാമ്യം നല്‍കിയത്. യു.എ.പി.എ. വകുപ്പുകള്‍ ചേര്‍ത്ത് ഇവര്‍ക്കെതിരെ എടുത്ത കേസുകളില്‍ യാതൊരു തെളിവുകളും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കോടതി വിമര്‍ശിച്ചിരുന്നു. രാഷ്ട്രീയമായ പ്രതിഷേധവും ഭീകരപ്രവര്‍ത്തനവും കൂട്ടിക്കുഴയ്ക്കരുതെന്നും രണ്ടു സംഗതികളുടെയും അതിര്‍വരമ്പ് മായ്ച്ച് കളയുന്നത് ജനാധിപത്യത്തിന് വലിയ ഭീഷണിയായി മാറുമെന്നും കോടതി അഭിപ്രായപ്പെടുകയും ഒന്നര വര്‍ഷമായി ജയിലില്‍ കഴിയുന്ന മൂന്ന് വിദ്യര്‍ഥികളെയും മോചിപ്പിക്കാന്‍ ഉത്തരവിടുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

ഡെല്‍ഹി വിദ്യാര്‍ഥികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ ഡെല്‍ഹി പൊലീസ് കോടതിയില്‍ - The Political Editor