• Home
  • kerala
  • ലോക് ഡൗണില്‍ ജീവനക്കാര്‍ അടിച്ചു മാറ്റിയത് 1000 ലിറ്റര്‍ മദ്യം

ലോക് ഡൗണില്‍ ജീവനക്കാര്‍ അടിച്ചു മാറ്റിയത് 1000 ലിറ്റര്‍ മദ്യം

മുണ്ടക്കയത്തെ സര്‍ക്കാര്‍ മദ്യവില്‍പന ശാലയില്‍ നിന്നും ഈ ലോക് ഡൗണ്‍ കാലത്ത് അവിടുത്തെ ജീവനക്കാര്‍ തന്നെ കട്ടു കടത്തിയത് ആയിരത്തില്‍പരം ലിറ്റര്‍ മദ്യമാണെന്ന് എക്‌സൈസ്സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. സ്‌റ്റോക്കിൽ പത്ത് ലക്ഷത്തിലധികം രൂപയുടെ കുറവുണ്ടെന്നും പരിശോധനയിൽ കണ്ടെത്തി. കൊവിഡ് രണ്ടാം തരംഗം ഉണ്ടായപ്പോള്‍ മദ്യവില്‍പനശാലകളെല്ലാം അടച്ചിട്ടപ്പോഴാണ് മദ്യക്കടത്ത് നടന്നത്. തിരിമറി കണ്ടെത്തിയതോടെ എക്സൈസ് കേസെടുത്തു. വെട്ടിപ്പ് പിടികൂടിയതിൽ നിർണായകമായത് എക്സൈസിനു ലഭിച്ച രഹസ്യവിവരമാണ്. സംഭവത്തെ തുടർന്ന് ഔട്ട്‌‌‌ലെറ്റ് സീൽ ചെയ്ത് ജീവനക്കാരിൽനിന്ന് മൊഴിയെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

ലോക് ഡൗണില്‍ ജീവനക്കാര്‍ അടിച്ചു മാറ്റിയത് 1000 ലിറ്റര്‍ മദ്യം - The Political Editor