കൊച്ചിയിലും ലക്ഷദ്വീപിലും ഇന്ന് കരിദിനം പ്രഖ്യാപിച്ചിരിക്കുന്നതിനിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോട പട്ടേൽ കൊച്ചി വഴിയുളള യാത്ര ഒഴിവാക്കി ദാമൻ ദിയു വഴി നേരിട്ട് ലക്ഷദ്വീപിലേക്ക് പോയി. കൊച്ചി വിമാനതാവളത്തിൽ കാത്തുനിന്ന കോൺ.എം.പിമാർ നിരാശരായി മടങ്ങി. ദാമൻ ദിയു അഡ്മിനിസ്ട്രേറ്റർ കായ പട്ടേലിന് ലക്ഷദ്വീപിന്റെ അധിക ചുമതലയാണ്. ഇന്ന് പട്ടേൽ ലക്ഷദ്വീപിൽ എത്തുമെന്ന് അറിഞ്ഞു ജനങ്ങൾ കനത്ത പ്രതിഷേധത്തോടെ കരിദിനാചരണം നടത്തുകയാണ്. കൊച്ചിയിലും പ്രതിഷേധം ഉണ്ടാകും എന്നറിഞ്ഞാണ് അഡ്മിനിസ്ട്രേറ്റർ കൊച്ചി വഴിയുള്ള യാത്ര മാറ്റിയതെന്ന് കരുതുന്നു.













