രാജ്യത്തിന് മാതൃകയാകുന്ന സുപ്രധാന തീരുമാനം ഒഡീഷ സര്‍ക്കാര്‍ പ്രഖ്യാപിച്ചു–ഭിന്നലിംഗക്കാര്‍ക്ക് ഇനി പൊലീസില്‍ നിയമനം നല്‍കാന്‍ നവീന്‍ പട്‌നായിക് ഗവണ്‍മെന്റ് തീരുമാനിച്ചു. ഒഡീഷ പൊലീസ് റിക്രൂട്ട്‌മെന്റ് ബോര്‍ഡ് പുരുഷ, സ്ത്രീ, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളിലുള്ളവര്‍ക്ക് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍, കോണ്‍സ്റ്റബിള്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കയാണ്.













