ലോകത്തിലെ ഏറ്റവും വലിയ കുടുംബമുള്ള വ്യക്തി എന്ന വിശേഷണത്തിന് അര്‍ഹനായ സിയോണ ചന തന്റെ 76-ാം വയസ്സില്‍ ഞായറാഴ്ച അന്തരിച്ചു. മിസോറാംകാരനായ സിയോണ ചനയ്ക്ക് 39 ഭാര്യമാരും അവരില്‍ മൊത്തം 94 മക്കളും അവര്‍ക്ക് 33 പേരക്കുട്ടികളും ഉണ്ട്.
സിയോണ ചനയുടെ ഗ്രാമം അദ്ദേഹത്തിന്റെ ഈ വന്‍കുടുംബ കൗതുകം കൊണ്ടു തന്നെ മിസോറാമിലെ വലിയ ടൂറിസ്റ്റ് ആകര്‍ഷണമുള്ള നാടായി മാറിയിരുന്നു. നാല് നിലയിലായി 100 മുറികളുള്ള വീട്ടിലാണ് ഈ ജംബോ കുടുംബം ഒത്തൊരുമയോടെ കഴിഞ്ഞിരുന്നത്. സിയോണയുടെ വിയോഗത്തില്‍ മിസോറാം മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.













