• Home
  • kerala
  • മരംകൊള്ള : റവന്യൂവകുപ്പിന് മാത്രമായി ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല എന്ന് റവന്യൂ മന്ത്രി രാജൻ

മരംകൊള്ള : റവന്യൂവകുപ്പിന് മാത്രമായി ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല എന്ന് റവന്യൂ മന്ത്രി രാജൻ

മരംകൊള്ള കേസില്‍ വനം മന്ത്രി എ കെ ശശീന്ദ്രന് പരോക്ഷ മറുപടി എന്ന് കരുതാവുന്ന വിവാദ പരാമര്‍ശവുമായി റവന്യൂ മന്ത്രി കെ രാജന്‍. വിഷയങ്ങളില്‍ എല്ലാ വകുപ്പുകള്‍ക്കും കൂട്ടുത്തരവാദിത്വമാണ് ഉളളതെന്ന് അദേഹം പരാമര്‍ശിച്ചു. റവന്യൂവകുപ്പിന് ഇക്കാര്യത്തില്‍ ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. സദുദ്ദേശപരമായി പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.ജയതിലക് പുറപ്പെടുവിച്ച ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുകയാണ് ഉണ്ടായതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

റവന്യൂവകുപ്പിന് മാത്രമായി ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. വിഷയത്തെ സംബന്ധിച്ച് ഒരു അവ്യക്തത നിലനില്‍ക്കുന്നുണ്ട്, അതിന് പരിഹാരമായാണ് ഉത്തരവ് പുറത്തിറക്കിയത്. ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആലോചിച്ച് കൂട്ടായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

മരംകൊള്ള : റവന്യൂവകുപ്പിന് മാത്രമായി ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല എന്ന് റവന്യൂ മന്ത്രി രാജൻ - The Political Editor