• Home
  • latest news
  • മമത ബാനര്‍ജിയും സോഷ്യലിസവും തമ്മിലുള്ള വിവാഹം മറ്റന്നാള്‍…നടത്തിക്കൊടുക്കാന്‍ കമ്മ്യൂണിസവും ലെനിനിസവും ഒപ്പം

മമത ബാനര്‍ജിയും സോഷ്യലിസവും തമ്മിലുള്ള വിവാഹം മറ്റന്നാള്‍…നടത്തിക്കൊടുക്കാന്‍ കമ്മ്യൂണിസവും ലെനിനിസവും ഒപ്പം

രാഷ്ട്രീയത്തിലെ വനിത മമത ബാനര്‍ജി അവിവാഹിതയാണെന്ന് നമമുക്കറിയാം. എന്നാല്‍ ഇതാ മമത ബാനര്‍ജിയും സോഷ്യലിസവും തമ്മിലുള്ള വിവാഹച്ചടങ്ങ് മറ്റന്നാള്‍ നടക്കാന്‍ പോകുന്നു, അതും തമിഴ്‌നാട്ടിലെ സേലത്ത്.!! രസകരമായ ഈ കാര്യത്തിലെ രഹസ്യം മറ്റൊന്നുമല്ല, മമത ബാനര്‍ജി എന്നത് സേലത്തെ ഒരു കോണ്‍ഗ്രസ് നേതാവിന്റെ മകളുടെ പേരാണ്. സോഷ്യലിസം എന്നതാവട്ടെ സി.പി.ഐ. സേലം ജില്ലാ സെക്രട്ടറി എ.മോഹനന്റെ ഏറ്റവും ഇളയ മകന്റെ പേരും. ഈ രണ്ട് വിരുദ്ധ രാഷ്ട്രീയക്കാരുടെ മക്കളാണ് ഞായറാഴ്ച ജീവിതത്തില്‍ ഒന്നിക്കാന്‍ പോകുന്നത്. സോഷ്യലിസത്തിന് രണ്ട് സഹോദരങ്ങള്‍ വേറെയുണ്ട്. അവരുടെ പേരുകളും അതീവ രസകരമാണ്–മൂത്തയാള്‍ കമ്മ്യൂണിസം, അടുത്തയാള്‍ ലെനിനിസം. ഇപ്പോള്‍ വിവാഹം ചെയ്യാന്‍ പോകുന്നയാളുടെ പേരിലാണ് അല്‍പം ഉദാരതയൊക്കെ ഉള്ളത്.–സോഷ്യലിസം. മമത ബാനര്‍ജി ബി.കോം ബിരുദ ധാരിണിയാണ്, സോഷ്യലിസമാവട്ടെ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദമുളളയാളും.

മമത ബാനര്‍ജിയും സോഷ്യലിസവും തമ്മിലുള്ള വിവാഹം മറ്റന്നാള്‍…നടത്തിക്കൊടുക്കാന്‍ കമ്മ്യൂണിസവും ലെനിനിസവും ഒപ്പം

രാഷ്ട്രീയത്തിലെ വനിത മമത ബാനര്‍ജി അവിവാഹിതയാണെന്ന് നമമുക്കറിയാം. എന്നാല്‍ ഇതാ മമത ബാനര്‍ജിയും സോഷ്യലിസവും തമ്മിലുള്ള വിവാഹച്ചടങ്ങ് മറ്റന്നാള്‍ നടക്കാന്‍ പോകുന്നു, അതും തമിഴ്‌നാട്ടിലെ സേലത്ത്.!! രസകരമായ ഈ കാര്യത്തിലെ രഹസ്യം മറ്റൊന്നുമല്ല, മമത ബാനര്‍ജി എന്നത് സേലത്തെ ഒരു കോണ്‍ഗ്രസ് നേതാവിന്റെ മകളുടെ പേരാണ്. സോഷ്യലിസം എന്നതാവട്ടെ സി.പി.ഐ. സേലം ജില്ലാ സെക്രട്ടറി എ.മോഹനന്റെ ഏറ്റവും ഇളയ മകന്റെ പേരും. ഈ രണ്ട് വിരുദ്ധ രാഷ്ട്രീയക്കാരുടെ മക്കളാണ് ഞായറാഴ്ച ജീവിതത്തില്‍ ഒന്നിക്കാന്‍ പോകുന്നത്. സോഷ്യലിസത്തിന് രണ്ട് സഹോദരങ്ങള്‍ വേറെയുണ്ട്. അവരുടെ പേരുകളും അതീവ രസകരമാണ്–മൂത്തയാള്‍ കമ്മ്യൂണിസം, അടുത്തയാള്‍ ലെനിനിസം. ഇപ്പോള്‍ വിവാഹം ചെയ്യാന്‍ പോകുന്നയാളുടെ പേരിലാണ് അല്‍പം ഉദാരതയൊക്കെ ഉള്ളത്.–സോഷ്യലിസം. കുടുംബപരമായിത്തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ടിയോട് കടുത്ത അടുപ്പമുള്ള മോഹനന്‍ തന്റെ സ്വപ്‌നലോകത്തിന്റെ പേരുകളാണ് മക്കള്‍ക്ക് ഇട്ടത്. മമതയുടെ പിതാവാകട്ടെ സജീവ കോണ്‍ഗ്രസുകാരനുമാണ്. മമത ബാനര്‍ജി കോണ്‍ഗ്രസിലുണ്ടായിരുന്ന കാലത്ത് അവരോടുള്ള ആരാധന കാരണമാണ് മകള്‍ക്ക് ഈ പേര് ഇട്ടത്.

കൗതുകം നിറഞ്ഞ പേരുകളുള്ള ഈ കുടുംബത്തിന്റെയും വധൂവരന്‍മാരുടെയും വിവാഹ വാര്‍ത്ത ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ ഒറിജിനല്‍ മമത തന്നെ വധൂവരന്‍മാര്‍ക്ക് ആശംസ നല്‍കാന്‍ തയ്യാറാകുന്നു എന്നാണ് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

മമത ബാനര്‍ജിയും സോഷ്യലിസവും തമ്മിലുള്ള വിവാഹം മറ്റന്നാള്‍…നടത്തിക്കൊടുക്കാന്‍ കമ്മ്യൂണിസവും ലെനിനിസവും ഒപ്പം - The Political Editor