പാചക വാതക സിലിണ്ടര്‍ റീഫില്‍ ചെയ്യാന്‍ ഇനി ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ത കമ്പനികളെ ഒരേ സമയം തിരഞ്ഞെടുക്കാം. കണക്ഷനുള്ള കമ്പനിയുടെ റീഫില്ലിങ് മാത്രമേ പറ്റൂ എന്ന രീതി കേന്ദ്ര പെട്രോളിയം മന്ത്രാലയം എടുത്തുകളയുകയാണ്. ഇതിന്റെ പരീക്ഷണ പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ്. വിജയിച്ചാല്‍ ഇനി ഉപഭോക്താക്കള്‍ക്ക് അവരുടെ പാചക വാതകം റീഫില്‍ ചെയ്യാന്‍ സൗകര്യാനുസരണം ഏത് കമ്പനിയെയും ഉപയോഗിക്കാം. ആരാണോ എളുപ്പം സേവനം നല്‍കുന്നത്, അവരുടെ അടുത്ത് റീഫില്‍ ചെയ്യാം. ഇത് വിപണിയില്‍ ആരോഗ്യകരമായ മല്‍സരവും ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമായ സാഹചര്യവും ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.













