• Home
  • latest news
  • പ്രശസ്ത ബംഗാളി സംവിധായകൻ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു

പ്രശസ്ത ബംഗാളി സംവിധായകൻ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു

രാജ്യാന്തര പ്രശസ്ത ബംഗാളി സിനിമാസംവിധായകനും കവിയുമായ ബുദ്ധദേബ് ദാസ് ഗുപ്ത ഇന്ന് രാവിലെ എട്ടു മണിക്ക് സൗത്ത് കൊല്‍ക്കത്തയിലെ വസതിയില്‍ അന്തരിച്ചു. അദ്ദേഹത്തിന് 77 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അലട്ടിയിരുന്നു. കിഡ്‌നിക്ക് തകരാര്‍ ഉണ്ടായിരുന്നു. ഡയാലിസിസ് ചെയ്തു വരികയായിരുന്നു.

ദേശീയ അന്തര്‍ദ്ദേശീയ തലങ്ങളില്‍ ഒട്ടേറെ ബഹുമതികള്‍ സ്വന്തമാക്കിയ സംവിധായകപ്രതിഭയാണ് ബുദ്ധദേബ് ദാസ് ഗുപ്ത. മികച്ച കവിയും കൂടിയായിരുന്നു. ബുദ്ധദേബിന്റെ അഞ്ച് സിനിമകള്‍ ദേശീയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ഭാഗ് ബഹാദൂര്‍, ലാല്‍ ദര്‍ജ, കാല്‍പുരുഷ്, തഹദേര്‍ കഥ എന്നിവ അദ്ദേഹത്തിന്റെ പ്രശസ്ത സിനിമകളാണ്.

Leave a Reply

Your email address will not be published. Required fields are marked *

പ്രശസ്ത ബംഗാളി സംവിധായകൻ ബുദ്ധദേബ് ദാസ് ഗുപ്ത അന്തരിച്ചു - The Political Editor