• Home
  • kerala
  • കെ.സുരേന്ദ്രനെ ബി.ജെ.പി കേന്ദ്ര നേതൃത്വം ഡൽഹിക്കു വിളിപ്പിച്ചു,ഇന്ന് കേന്ദ്ര നേതാക്കളെക്കാണും

കെ.സുരേന്ദ്രനെ ബി.ജെ.പി കേന്ദ്ര നേതൃത്വം ഡൽഹിക്കു വിളിപ്പിച്ചു,ഇന്ന് കേന്ദ്ര നേതാക്കളെക്കാണും

ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രനെ ബി.ജെ.പി കേന്ദ്ര നേതൃത്വം ഡൽഹിക്കു വിളിപ്പിച്ചു. സുരേന്ദ്രൻ ഇന്ന് കേന്ദ്ര നേതാക്കളെക്കാണും. കേന്ദ്ര മന്ത്രി വി. മുരളീധരനും ഒപ്പം ഉണ്ടാവും എന്നാണ് സൂചന.കേരളത്തിൽ സമീപ കാലത്തുണ്ടായ സംഭവ വികാസങ്ങൾ സംബന്ധിച്ച് സുരേന്ദ്രൻ നേതാക്കളോട് വിശദീകരിക്കേണ്ടിവരും. കൊടകര കള്ളപ്പണക്കേസ്, സി കെ ജാനുവിനും , സുന്ദരക്കും പണം നൽകിയ സംഗതി എന്നിവ പാർട്ടിക്ക് ദേശീയ തലത്തിൽ തന്നെ ഉണ്ടാക്കിയ നാണക്കേട് പ്രധാന മന്ത്രി ഉൾപ്പെടെ ഉള്ളവർ ഗൗരവത്തിൽ ആണ് എടുത്തിട്ടുള്ളത്. സുന്ദരയുടെ സ്ഥാനാർത്ഥിത്വം പിൻവലിപ്പിച്ചത് സംബന്ധിച്ച് പോലീസ് കേസും വന്നു കഴിഞ്ഞു. കള്ളപ്പണക്കേസ് എൻഫോഴ്‌സ്‌മെന്റും അന്വേഷിക്കാൻ പോകുന്നു. ഇതെല്ലാം സുരേന്ദ്രന് വിശദീകരിക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *

കെ.സുരേന്ദ്രനെ ബി.ജെ.പി കേന്ദ്ര നേതൃത്വം ഡൽഹിക്കു വിളിപ്പിച്ചു,ഇന്ന് കേന്ദ്ര നേതാക്കളെക്കാണും - The Political Editor