• Home
  • kerala
  • ബി ജെ പി പുറത്താക്കിയ ഒ ബി സി മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ കോൺഗ്രസിലേക്ക്

ബി ജെ പി പുറത്താക്കിയ ഒ ബി സി മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ കോൺഗ്രസിലേക്ക്

ബി ജെ പിയിൽ നിന്ന് പുറത്താക്കപ്പെട്ട ഒ ബി സി മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ ഋഷി പൽപ്പു കോൺഗ്രസിലേക്ക്. കൊടകര കുഴല്‍പ്പണകേസുമായി ബന്ധപ്പെട്ട് ബി ജെ പി ജില്ലാ നേതൃത്വത്തെ വിമര്‍ശിച്ചുകൊണ്ട് ഋഷി ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരുന്നു. പിന്നാലെ കെ സുരേന്ദ്രന്‍ അദ്ദേഹത്തെ നേരിട്ട് വിളിച്ച് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി അറിയിക്കുകയായിരുന്നു. സംസ്ഥാന നേതൃത്വവുമായി പ്രാഥമിക ചർച്ചകൾ നടത്തിയതായി ഋഷി വ്യക്തമാക്കി. അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നും ബി ജെ പിയിൽ ഇനി പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പി ജനാധിപത്യ രീതിയിലുള്ള വിമർശനം പോലും അംഗീകരിക്കാത്ത പാർട്ടിയാണെന്നാണ് ഋഷിയുടെ വിമർശനം. വിശദീകരണം പോലും ചോദിക്കാതെയാണ് ബിജെപി തന്നെ പുറത്താക്കിയതെന്നു ഋഷി പറയുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *

ബി ജെ പി പുറത്താക്കിയ ഒ ബി സി മോർച്ച സംസ്ഥാന ഉപാദ്ധ്യക്ഷൻ കോൺഗ്രസിലേക്ക് - The Political Editor