കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റു ചെയ്ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ഇന്നു വീണ്ടും കര്‍ണാടക ഹൈക്കോടതി മാറ്റിവെച്ചു. പിതാവ് രോഗം ബാധിച്ച് ഗുരുതാരവസ്ഥയിലാണന്നും പോയി കാണാന്‍ അനുവദിക്കണമെന്നും കാണിച്ചായിരുന്നു ബിനീഷിന്റെ ഹര്‍ജി. എന്നാല്‍ ഇ.ഡി. തങ്ങളുടെ അഭിഭാഷകന്‍ കോവിഡ് ബാധിച്ച് ചികില്‍സയിലാണെന്നും അടുത്ത ആഴ്ചയിലേക്ക് ഹര്‍ജി മാറ്റണമെന്നും ആവശ്യപ്പെട്ടു. കോടതി ഇത് അംഗീകരിച്ചു. നേരത്തെ ഏപ്രില്‍ 23-ന് ബിനീഷിന്റെ ഹര്‍ജി മാറ്റി വെച്ചിരുന്നു. രണ്ടു തവണ കീഴ്‌കോടതിയില്‍ പോയെങ്കിലും ജാമ്യം ലഭിക്കാഞ്ഞതിനെ തുടര്‍ന്നാണ് ബിനീഷ് ഹൈക്കോടതിയെ സമീപിച്ചത്. 2020 ഒക്ടോബര്‍ 29-നാണ് ബിനീഷ് ബംഗലുരുവില്‍ ജയിലില്‍ കഴിയുകയാണ്.













