നിലവില്‍ വര്‍ക്കിങ് പ്രസിഡണ്ടായ കെ.സുധാകരനെ കെ.പി.സി.സി. പ്രസിഡണ്ടായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചു.. പ്രസിഡണ്ട് സ്ഥാനത്തേക്ക് നേതൃത്വം ഏറ്റവും മുന്നില്‍ പരിഗണിച്ചിരുന്ന പേരായിരുന്നു സുധാകരന്റെത്. എ,ഐ വിഭാഗങ്ങള്‍ക്ക് സുധാകരന്‍ വരുന്നതിനോട് കടുത്ത എതിര്‍പ്പായിരുന്നു. അവര്‍ ബദലായി കൊടിക്കുന്നില്‍ സുരേഷിനെ നിര്‍ദ്ദേശിച്ചു. എന്നാല്‍ എം.എല്‍.എ.മാരും എം.പി.മാരും ഉള്‍പ്പെടെയുള്ള പാര്‍ലമെന്ററി വിഭാഗം ഭൂരിപക്ഷവും ഗ്രൂപ്പിനപ്പുറം താല്‍പര്യം പ്രകടിപ്പിച്ചത് സുധാകരനോടായിരുന്നു. സുധാകരന്‍ വരുന്നത് അണികള്‍ക്ക് ഉല്‍സാഹം വര്‍ധിപ്പിക്കുമെന്നും ഇന്ന് പിണറായി വിജയനോട് കേരളത്തില്‍ ഏറ്റു പിടിക്കാന്‍ തക്ക കരുത്തു കാട്ടുന്ന ആള്‍ സുധാകരന്‍ ആണെന്നും അഭിപ്രായം ഉയര്‍ന്നു.













